റെയില്‍വേ ഉദ്യോഗസ്ഥന്റെ ഭാര്യയും മകനും ബെഡ്‌റൂമില്‍ മരിച്ച നിലയില്‍

റെയില്‍വേ ഉദ്യോഗസ്ഥന്റെ ഭാര്യയും മകനും വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍. യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ഔദ്യോഗിക വസതിക്ക് സമീപമുളള റെയില്‍വേ കോളനിയിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെഡ്‌റൂമില്‍ തന്നെയാണ് അമ്മയുടെയും മകന്റെയും മൃതദേഹം കിടന്നിരുന്നത്.
പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പ്രഥമ ദൃഷ്ടിയില്‍ വീട്ടില്‍ മോഷണ ശ്രമം ഉണ്ടായതായി കാണുന്നില്ലെന്നും, മരണം നടന്നിട്ട് ദിവസങ്ങളായതായും പൊലീസ് കമ്മീഷണര്‍ പാണ്ഡെ മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്ഥലത്ത് ഫോറന്‍സിക്ക് പരിശോധന നടത്തിയതായും ഇരുവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തര്‍ പ്രദേശ് പൊലീസ് മേധാവി ഹിതേഷ് ചന്ദ്ര അവസ്തി സംഭവസ്ഥലം സന്ദര്‍ശിച്ചു. പൊലീസ് ഡോഗ് സ്വകാഡുകള്‍ ഉള്‍പ്പെടെ സ്ഥലത്ത് പരിശോധന നടത്തി.
https://www.facebook.com/Malayalivartha

























