ചൈനക്കും പാകിസ്ഥാനുമൊപ്പമില്ല; ഷ്യയില്‍ നടക്കുന്ന സൈനികാഭ്യാസത്തില്‍ നിന്ന് പിന്മാറി ഇന്ത്യ

റഷ്യയില്‍ നടക്കുന്ന കാവ്കാസ് 2020 ബഹുരാഷ്‌ട്ര സൈനികാഭ്യാസത്തില്‍ നിന്നും ഇന്ത്യ പിന്മാറി. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും പങ്കെടുത്ത ഉന്നതതല ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. 150 ഓളം അംഗങ്ങളുള്ള ഇന്ത്യന്‍ സംഘത്തെയാണ് സൈനികാഭ്യാസത്തിനായി റഷ്യ ക്ഷണിച്ചിരുന്നത്.
ചൈനയും പാകിസ്ഥാനും സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. സൈനികാഭ്യാസത്തിനായി ചൈനയ്ക്കും പാകിസ്ഥാനുമൊപ്പം പങ്കെടുക്കുന്നതിനോട് ചര്‍ച്ചയില്‍ എതിര്‍പ്പുയര്‍ന്നു. ഇരു രാജ്യങ്ങളുമായി അഭിപ്രായ ഭിന്നത രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പിന്മാറ്റം. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി മേഖലകളില്‍ ചൈനയുമായി സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുകയാണ്. തുടര്‍ന്നാണ് ഇന്ത്യ ശക്തമായ തീരുമാനവുമായി മുന്നോട്ട് പോകുന്നത്.
അതേ സമയം, സെപ്റ്റംബര്‍ 4 മുതല്‍ 6 വരെ റഷ്യയില്‍ നടക്കുന്ന ഷാംഗ്ഹായ് കോര്‍പ്പറേഷന്‍ പ്രതിരോധ മന്ത്രിതല ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുത്തേക്കുമെന്നാണ് സൂചന. ഇവിടെ വച്ച് ഇന്ത്യ നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന. സെപ്റ്റംബര്‍ 15 മുതല്‍ 26 വരെയാണ് സൈനികാഭ്യാസം നടക്കുക.
https://www.facebook.com/Malayalivartha

























