സെപ്തംബര്‍ ഒന്നാം തീയതി മുതലാണ് 'അണ്‍ലോക്ക് 4.0' നിലവില്‍ വരുന്നു; കായിക, സാംസ്‌കാരിക പരിപാടികള്‍ക്ക് അനുവാദം, മെട്രോ സര്‍വീസ് അടുത്ത മാസം ഏഴ് മുതല്‍

സെപ്തംബര്‍ ഒന്നാം തീയതി മുതലാണ് 'അണ്‍ലോക്ക് 4.0' നിലവില്‍ വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് 'അണ്‍ലോക്ക് 4.0' സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിലെ വിവിധ മന്ത്രാലയങ്ങളുമായും വിഭാഗങ്ങളുമായും വ്യാപകമായ ആലോചനകള്‍ നടത്തിയിരുന്നവെന്നും കേന്ദ്രം അറിയിച്ചു.
സെപ്തംബര്‍ ഏഴാം തീയതി മുതല്‍ മെട്രോ സര്‍വീസുകള്‍ ആരംഭിക്കുമെങ്കിലും ഘട്ടം ഘട്ടമായി മാത്രമായിരിക്കും ഇത് നടപ്പാക്കുക. ഇക്കാര്യത്തില്‍ കേന്ദ്ര നഗരകാര്യ മന്ത്രാലയവും റെയില്‍വേ മന്ത്രാലയവും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപദേശവും തേടുകയും രാജ്യത്തെ മെട്രോ സര്‍വീസുകള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. എന്നാല്‍ സ്‌കൂളുകള്‍, കോളേജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ തുറക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സെപ്തംബര്‍ 21 മുതല്‍ കലാ, സാംസ്‌കാരിക, സാമൂഹിക, കായിക, അക്കാദമിക, വിനോദ, രാഷ്ട്രീയ, മത പരിപാടികള്‍ക്കും ചടങ്ങുകള്‍ക്കും ഇപ്പോള്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കണ്ടെയിന്മെന്റ് സോണുകള്‍ക്ക് പുറത്ത് മാത്രമാണ് ഇവ നടത്താന്‍ അനുവദിച്ചിട്ടുള്ളത്. ഈ പരിപാടികളില്‍ 100ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാനും അനുവദിക്കില്ല.
കൂടാതെ ഇത്തരം സാമൂഹിക സംഗമങ്ങളില്‍ സാനിറ്റൈസര്‍ ഉപയോഗം, മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, ജനങ്ങളെ തെര്‍മല്‍ സ്‌കാനിനിംഗിന് വിധേയമാക്കുക, കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും വേണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha

























