ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു... മൂന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സദൂറ ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. ഗുരുതരമായി പരിക്കേറ്റ മറ്റൊരു ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ സുരക്ഷാസേന വധിച്ചു. രഹസ്യ വിവരത്തെത്തുടര്‍ന്ന് ഗ്രാമത്തില്‍ നടത്തിയ പരിശോധനയ്ക്കിടെ ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരും പുല്‍വാമ സ്വദേശികളുമായ ആദില്‍ ഹഫിസ്, അര്‍ഷിദ് അഹമ്മദ് ദര്‍, റൗഫ് അഹമ്മദ് മിര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞദിവസം രാത്രി തുടങ്ങിയ ഏറ്റുമുട്ടല്‍ തുടരുകയാണ്. വെള്ളിയാഴ്ച ഷോപ്പിയന്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ നാലു ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
" f
https://www.facebook.com/Malayalivartha

























