ബൈക്കില്‍ പിന്തുടര്‍ന്ന യുവാവില്‍ നിന്ന് രക്ഷപ്പെടാന്‍ വാഹനത്തിന്റെ വേഗത വര്‍ദ്ധിപ്പിച്ച് യുവതി... യുവാവ് വാഹനം തടയാനായി യുവതിയുടെ ഷര്‍ട്ടില്‍ പിടിച്ചുവലിച്ചു, ഒടുവില്‍ ...

ബൈക്കില്‍ പിന്തുടര്‍ന്ന യുവാവില്‍ നിന്ന് രക്ഷപ്പെടാന്‍ വാഹനത്തിന്റെ വേഗത വര്‍ദ്ധിപ്പിച്ച് യുവതി... യുവാവ് വാഹനം തടയാനായി യുവതിയുടെ ഷര്‍ട്ടില്‍ പിടിച്ചുവലിച്ചു, നിയന്ത്രണം വിട്ട് യുവതി റോഡിലേക്ക് വീണ് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ മഥുരയിലാണ്‌സംഭവം. ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
തന്നെ ഒരാള്‍ ബൈക്കില്‍ പിന്തുടരുന്നതായി 22 കാരിയായ വര്‍ഷയുടെ ശ്രദ്ധയില്‍പ്പെട്ടു. ബൈക്ക് യാത്രികന്‍ വാക്കാല്‍ 500 രൂപ വാഗ്ദാനം ചെയ്തു. യുവാവില്‍ നിന്ന് രക്ഷപ്പെടാന്‍ വാഹനത്തിന്റെ വേഗത വര്‍ധിപ്പിച്ച് യുവതി മുന്നോട്ടുപോകാന്‍ ശ്രമിച്ചു. എന്നാല്‍ അപകടം സംഭവിച്ചതായി പൊലീസ് പറയുന്നു. ദേശീയപാത രണ്ടില്‍ എത്തിയപ്പോള്‍, യുവാവ് വര്‍ഷയെ ശാരീരികമായി തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചുവെന്ന് പൊലീസ് പറയുന്നു.
വര്‍ഷയുടെ ഷര്‍ട്ട് പിടിച്ചുവലിച്ച് തടഞ്ഞുനിര്‍്ത്താനാണ് ശ്രമിച്ചത്. അതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുവതി വീഴുകയായിരുന്നു. ബൈക്കില്‍ നിന്ന് വീണ യുവതിക്ക് പരിക്കേറ്റതായി പൊലീസ് പറയുന്നു.
"
https://www.facebook.com/Malayalivartha

























