Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

ഞങ്ങള്‍ ഇനി എന്താണ് വേണ്ടത്? കപില്‍ സിബില്‍ ചോദിക്കുന്നു; കോണ്‍ഗ്രസിലെ കത്തു വിവാദം അവസാനിക്കുന്നില്ല; ബി.ജെ.പി വിമര്‍ശിക്കണമെങ്കില്‍ കോണ്‍ഗ്രസിന് യോഗ്യതയുണ്ടാകമെന്നും കപില്‍ സിബില്‍ പറയുന്നു

30 AUGUST 2020 11:07 AM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസിലെ കത്തു വിവാദം അവസാനിക്കുന്നില്ല. അത് പുതിയ അധ്യക്ഷന്‍ വരുന്നത് വരെ തുടരാന്‍ തന്നെയാണ് സാധ്യത. അതിന്റെ ഭാഗമായിയാണ് കത്തെഴുതിയ മുതിര്‍ന്ന നേതാക്കള്‍ തന്നെ വിവാദം അണയാതെ കാത്തുസൂക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായിതന്നെയാണ് കപില്‍ സിബിലിന്റെ പ്രതികരണം. സോണിയ ഗാന്ധിക്കയച്ച കത്തിലൂടെ തങ്ങളുന്നയിച്ച ആശങ്കകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പരിഗണിക്കുകയോ പങ്കുവെക്കുകയോ ചെയ്തിട്ടില്ലെന്ന് കപില്‍ സിബല്‍ കുറ്റപ്പെടുത്തി. കത്തിന്റെ പേരില്‍ അതില്‍ ഒപ്പിട്ടവര്‍ക്കെതിരെ ആക്രമണമുണ്ടായപ്പോള്‍ അത് തടയാന്‍ ഒരു നേതാവും മുന്നോട്ടു വന്നില്ലെന്നും സിബല്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ടെഴുതിയ കത്തില്‍ ഒപ്പിട്ട 23 നേതാക്കളിലൊരാളായ കപില്‍ സിബല്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തുറന്നടിച്ചു.

ബിജെപി ഭരണഘടന മാനിക്കുന്നില്ലെന്നും ജനാധിപത്യ അടിത്തറ നശിപ്പിക്കുകയും ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും ആരോപിക്കുന്നുണ്ട്.' ഞങ്ങള്‍ എന്താണ് വേണ്ടത്. ഞങ്ങളുടെ (പാര്‍ട്ടിയുടെ) ഭരണഘടന പാലിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതിനെ ആര്‍ക്കാണ് എതിര്‍ക്കാനാവുക' കപില്‍ സിബല്‍ ചോദിച്ചു. ' ഈ രാജ്യത്തെ രാഷ്ട്രീയം, ഞാന്‍ ഏതെങ്കിലും പ്രത്യേക പാര്‍ട്ടിയെ അടിസ്ഥാനമാക്കി പറയുന്നില്ല. രാഷ്ട്രീയം പ്രാഥമികമായി വിശ്വസ്തതയില്‍ അധിഷ്ഠിതമാണ്. വിശ്വസ്തതയോടൊപ്പം യോഗ്യതയും പ്രതിബദ്ധതയും ഉള്‍ക്കൊള്ളാനുള്ള മനസ്സും അതായത് കേള്‍ക്കാനും ചര്‍ച്ചയ്ക്കുള്ള വേദി. അതായിരിക്കണം രാഷ്ട്രീയം' അദ്ദേഹം പറഞ്ഞു.

കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പ്രവര്‍ത്തക സമിതിയില്‍ അറിയിക്കേണ്ടതായിരുന്നുവെന്നും കപില്‍ സിബല്‍ പറഞ്ഞു. അതാണ് സംഭവിക്കേണ്ട അടിസ്ഥാനപരമായ കാര്യം. ഞങ്ങള്‍ എഴുതിയതില്‍ എന്തെങ്കിലും തെറ്റ് കണ്ടെത്തിയാല്‍ തീര്‍ച്ചയായും ഞങ്ങളെ ചോദ്യം ചെയ്യാം. ചോദ്യം ചെയ്യുകയും വേണമെന്നും കപില്‍ സിബല്‍ വ്യക്തമാക്കി. എന്നാല്‍ ഞങ്ങള്‍ എഴുതിയതിന്റെ വസ്തുതയെ കുറിച്ചോ പൊരുളിനെ കുറിച്ചോ സംസാരിക്കുന്നില്ലെങ്കില്‍ അത് സ്വന്തം കാരണത്താല്‍ അകന്നു നില്‍ക്കുന്നതിന്റെ ഒരു ഉദാഹരണമാണ്. അതാണ് സംഭവിച്ചത്. കത്തില്‍ പ്രതിഫലിച്ചിട്ടുള്ള ഞങ്ങളുടെ അഭ്യര്‍ത്ഥന പ്രവര്‍ത്തക സമതിയില്‍ അഭിസംബോധന ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. എന്നിട്ടും ഞങ്ങളെ വിമതര്‍ എന്ന് വിളിക്കുന്നുവെന്നും സിബല്‍ അഭിമുഖത്തില്‍ പറഞ്ഞു.

'കത്ത് ചര്‍ച്ചയ്‌ക്കെടുത്തില്ലെങ്കിലും യോഗത്തില്‍ ഞങ്ങളെ രാജ്യദ്രോഹികള്‍ എന്ന് വിളിച്ചിരുന്നു. നേതൃത്വമടക്കം ഇത് കോണ്‍ഗ്രസില്‍ ഉപയോഗിക്കുന്ന ഭാഷയല്ലെന്ന് അങ്ങനെ വിളിച്ചവരോട് പറഞ്ഞില്ല. ഞങ്ങളുടെ കത്ത്, അതിന്റെ എല്ലാ ഭാഗങ്ങളും വളരെ പരിഷ്‌കൃത ഭാഷയിലാണ് പ്രകടിപ്പിച്ചത്'. 'രാജ്യത്തുടനീളമുള്ള ആളുകള്‍ കോണ്‍ഗ്രസുകാരാണെങ്കിലും അല്ലെങ്കിലും ഞങ്ങളുയര്‍ത്തിയ ആശങ്കകള്‍ക്കൊപ്പം നില്‍ക്കുന്നുണ്ട്. അതിനാല്‍ വ്യക്തമായും കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ഞങ്ങളുടെ ആഗ്രഹത്തെ വിലമതിക്കുന്ന ഒരു പൊതുവികാരമുണ്ട്' കപില്‍ സിബല്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ സംഘടനാപരമായ മാറ്റങ്ങള്‍ വേണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്ത് ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ജിതിന്‍ പ്രസാദ് നേരത്തെ പറഞ്ഞിരുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയായിരുന്നു കത്തിന്റെ ലക്ഷ്യം. നേതൃത്വത്തെ ദുര്‍ബലപ്പെടുത്താനല്ല കത്തെഴുതിയത്. ഇക്കാര്യം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലും താന്‍ പറഞ്ഞിട്ടുണ്ടെന്നും പ്രസാദ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (7 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (17 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (29 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (33 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (38 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (55 minutes ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (2 hours ago)

Malayali Vartha Recommends