Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

തെക്കൻ ചൈന കടലിൽ യുദ്ധ കപ്പൽ അയച്ചതോടെ പാകിസ്ഥാനെ കൂട്ട് പിടിച്ചു ചൈന; ഇവിടെ കളിക്കുന്ന കളി തിരിച്ചു കളിക്കാൻ തന്നെ തീരുമാനിച്ച് ഇന്ത്യ, ഇന്ത്യയുടെ മേഖലയിൽ നിരങ്ങിയതൊക്കെ മതി! ഇനി കളി നിങ്ങളുടെ വീട്ടു മുറ്റത്തു തന്നെ...

31 AUGUST 2020 03:48 PM IST
മലയാളി വാര്‍ത്ത

More Stories...

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ക്ഷമ ഒരു നല്ല ഗുണമാണ് . എന്നാൽ ആവശ്യത്തിന് മാത്രമേ അത് ഉപയോഗിക്കാവൂ . അല്ലെങ്കിൽ ചിലപ്പോ ചില വിവരം കെട്ടവന്മാർ അത് ദൗർബല്യമായി വ്യാഖ്യാനിച്ചു കളയും .ഇന്ത്യയുടെ ക്ഷമ ദൗർബല്യം ആയിരുന്നില്ല ,അത് ഗാന്ധിജി പറഞ്ഞത് പോലെ ശക്തന്റെ ആയുധം ആയിരിന്നു എന്ന് പഠിപ്പിക്കാൻ തന്നെ ഇറങ്ങിയിരിക്കുകയാണ് നമ്മൾ . കളി മാറും എന്നല്ല , കളി മാറിയിരിക്കുന്നു . തെക്കൻ ചൈന കടലിൽ യുദ്ധ കപ്പൽ അയച്ചതോടെ പാകിസ്ഥാനെ കൂട്ട് പിടിച്ചു ചൈന ഇവിടെ കളിക്കുന്ന കളി തിരിച്ചു കളിക്കാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ് നാം. ഇന്ത്യയുടെ മേഖലയിൽ നിരങ്ങിയതൊക്കെ മതി , ഇനി കളി നിങ്ങളുടെ വീട്ടു മുറ്റത്തു തന്നെ.

ഇന്ത്യൻ നേവിയുടെ യുദ്ധ കപ്പൽ തെക്കൻ ചൈനാ കടലിൽ വിന്യസിച്ചിരിക്കുകയാണ് നാം.ഈ ഒരു നീക്കം കൊണ്ട് ഇന്ത്യൻ സർക്കാർ എന്താണോ പ്രതീക്ഷിച്ചതു , അത് ലഭിച്ചിരിക്കുന്നു. പരിഭ്രാന്തിയിൽ ആയിരിക്കുകയാണ് ചൈന. നയതന്ത്ര തല ചർച്ചയിൽ , തെക്കൻ ചൈനാ കടലിലെ ഇന്ത്യൻ യുദ്ധ കപ്പലിന്റെ വിന്യാസത്തിൽ ചൈന കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇതുപോലൊരു പ്രതിഷേധം നമ്മളും അറിയിച്ചിരുന്നു. ഒരുപാടൊന്നും മുമ്പല്ല , ഈയടുത്തു. പാക് അധിനിവേശ കാശ്മീരിൽ കൂടെ അവർ ചൈന പാകിസ്ഥാൻ ഇക്കണോമിക് കോറിഡോർ കൊണ്ട് പോയപ്പോൾ, അന്ന് അവർ നമ്മുടെ പ്രതിഷേധത്തിന് പുല്ലു വില കല്പിച്ചു. എന്നാൽ ഇന്ന് അതെ നാണയത്തിൽ തിരിച്ചടിച്ചിരിക്കുകയാണ് ഇന്ത്യ.

ചൈനയുടെ നാവിക മേഖലയുടെ അതിർത്തിയിൽ, അവരുടെ ദൗർഭല്യ മേഖലയിൽ പോയാണ് നമ്മുടെ നിൽപ്പ് . ചൈനയോട് ഫലത്തിൽ നമ്മൾ ഇന്നിപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നത് ഇങ്ങനെയാണ്. “ഞങ്ങൾ അന്നേ പറഞ്ഞില്ലേ നിങ്ങള്ക്ക് മനസിലാകുന്ന ഭാഷയിൽ സംസാരിക്കാൻ ഞങ്ങൾക്കറിയാം, ഞങ്ങളെ കൊണ്ട് അത് ചെയ്യിക്കരുത് എന്ന് “തെക്കൻ ചൈനാ കടലിൽ അമേരിക്കൻ ഡിസ്ട്രോയറുകളും , ലഘു യുദ്ധ കപ്പലുകളും വിന്യസിച്ച അതെ സ്ഥലത്തിനരികിലായാണ് നമ്മളും പോയി നിലയുറപ്പിച്ചിരിക്കുന്നത് .കൂടാതെ അമേരിക്കൻ നാവിക സേനയും ഇന്ത്യൻ നാവിക സേനയും തമ്മിൽ ഉള്ള ആശയ വിനിമയവും നടന്നു വരുന്നുണ്ട് . ഇത് തീർച്ചയായും ചൈനയെ ഭയപ്പെടുത്തുന്നുണ്ട്. അതിന്റെ പ്രതിഫലനം ആണ് നയതന്ത്ര തല ചർച്ചയിൽ കണ്ടത്. പ്രതിഷേധം അറിയിച്ചു എന്നത് സത്യത്തിൽ ഓവർ ഡെക്കറേഷൻ ആണ്. സത്യത്തിൽ മുട്ടിടിച്ചു തുടങ്ങിയിരിക്കുന്നു

2009 മുതൽ കൃത്രിമ ദ്വീപുകൾ നിർമിച്ചും , സൈനിക വിന്യാസം നടത്തിയും സൗത്ത് ചൈന കടലിൽ തങ്ങളുടെ ഏകാധിപത്യം നടപ്പിലാക്കി വരുന്ന ചൈന ഇന്ത്യൻ നേവിയുടെ മേഖലയിലെ സാനിധ്യം ശക്തമായിട്ടാണ് എതിർക്കുന്നത്. കൂടുതൽ ക്രിയാത്മകമായി മേഖലയിൽ ഇടപെടാൻ അമേരിക്ക ഒരുപാടു നാളായി നിര്ബന്ധിക്കുന്നുണ്ടെങ്കിലും സ്വന്തം കാര്യം നോക്കി ഒരു പ്രശ്നത്തിനും പോകാതെ നിൽക്കുക ആയിരിന്നു ഇന്ത്യ . ഗാൽവാൻ വാലി നടക്കുന്നത് വരെ . ഇനി നിങ്ങളുടെ വീട്ടുകാര്യം ഞങ്ങളുടെയും കൂടെ കാര്യം എന്നാണ് ഇന്ത്യ ഇപ്പോൾ ചൈനയോട് പറയുന്നത്

അൽപ ദിവസങ്ങൾക്കു മുൻപാണ് ഇന്ത്യയിലെ വിയറ്റ്നാം പ്രതിനിധി ചൈനയുടെ അധിനിവേശ പ്രവർത്തനങ്ങൾക്കെതിരെ മേഖലയിൽ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചത് . മേഖലയിലെ എണ്ണ ഉത്ഘനനത്തിനും വിയറ്റ്നാം ഇന്ത്യയെ ക്ഷണിച്ചിരുന്നു. അതുമായി ബന്ധപെട്ടിട്ടാണോ ഈ നടപടി എന്ന് വ്യക്തമല്ല. എന്തായാലും ചൈനക്ക് പണി വരുന്നുണ്ട് എന്ന് മാത്രം ഉറപ്പാണ്.

അമേരിക്കൻ നാവികസേന തങ്ങളുടെ ഡിസ്ട്രോയറുകളെയും ഫ്രിഗേറ്റുകളെയും വിന്യസിച്ചിരുന്ന ദക്ഷിണ ചൈനാക്കടലിൽ , ഇന്ത്യൻ യുദ്ധക്കപ്പൽ അമേരിക്കൻ സൈനികരുടെ ആശയവിനിമയ സംവിധാനങ്ങളുമായി സമ്പർക്കം പുലർത്തുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. പതിവ് അഭ്യാസത്തിന്റെ ഭാഗമായി, ഇന്ത്യൻ യുദ്ധക്കപ്പൽ അവിടെയുള്ള മറ്റ് രാജ്യങ്ങളിലെ സൈനിക കപ്പലുകളുടെ ചലനത്തെക്കുറിച്ച് നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. പൊതുജനങ്ങളിൽ നിന്നും തങ്ങളുടെ നീക്കം മറച്ചു വയ്ക്കാൻ ഈ ദൗത്യം വളരെ രഹസ്യാത്മകമായ രീതിയിലാണ് നടത്തിയതെന്നും പറയപ്പെടുന്നു .

ഒരു യുദ്ധ സാധ്യതയാണ് മേഖലയിൽ നിലവിൽ നിലനിൽക്കുന്നത് . ഒരു യുദ്ധം എന്നത് പ്രായോഗികമായി വളരെ ബുദ്ധിമുട്ടുള്ള കാര്യം ആണെങ്കിലും ചെറിയ രീതിയിലുള്ള സംഘർഷ സാധ്യത തീർച്ചയായും ഉണ്ട് . ഈ സാഹചര്യത്തിൽ രണ്ടു ഭാഗത്തും ഉള്ള ബലാബലം പരിശോധിക്കുന്നത് നല്ലതായിരിക്കും. സത്യത്തിൽ ചൈന എന്ന രാജ്യം തൊട്ടടുത്ത എല്ലാ രാജ്യങ്ങളോടും തിണ്ണ മിടുക്കും വല്യേട്ടൻ മനോഭാവവും കാണിക്കുന്നുണ്ടെങ്കിലും, അവർ സത്യത്തിൽ ഒരു യുദ്ധ തല്പരരാജ്യം അല്ല . യുദ്ധത്തിൽ ഏർപ്പെട്ടിട്ടോ വിജയിച്ചിട്ടോ അവർക്കു വലിയ പരിചയം ഒന്നും ഇല്ല. ഏതാണ്ട് കഴിഞ്ഞ 60 വർഷങ്ങളിൽ അവർ നേരിട്ട ഒരു മേജർ യുദ്ധം എന്ന് പറയുന്നത് 1961 ലെ ഇന്ത്യ ചൈന അതിർത്തി തർക്കത്തെ തുടർന്നുണ്ടായതാണ്. ഇതിൽ ചൈനക്ക് ആയിരിന്നു വിജയം എങ്കിലും അത് കൂടുതലും ഇന്ത്യയുടെ മണ്ടൻ വിദേശ നയത്തിന്റെ മാത്രം ഒരു പ്രതിഫലനം ആണെന്ന് പറയേണ്ടി വരും.

രണ്ടു സോഷ്യലിസ്റ്റ് രാജ്യങ്ങൾ തമ്മിൽ യുദ്ധം ഉണ്ടാകില്ല എന്നും പറഞ്ഞു ഇന്ത്യൻ സൈന്യത്തെ നെഹ്‌റു ദുർബലപ്പെടുത്തിയതിന്റെ ഫലം ആയിട്ടായിരുന്നു അത്തരത്തിൽ ഒരു തിരിച്ചടി നമുക്ക് ഉണ്ടായത്. ആ സമയത്തെ ലോകത്തെ തന്നെ മികച്ച സൈന്യങ്ങളിൽ ഒന്നായ റോയൽ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയെ അതിന്റെ പൂർണ ശക്തിയോടെ നെഹ്‌റു നില നിർത്തിയിരുന്നെങ്കിൽ . കണ്ടം വഴി ഓടേണ്ടി വരുമായിരുന്നു അന്നത്തെ ചൈന . ഇങ്ങനെ ഒക്കെ ആണെങ്കിലും ചൈനക്ക് 1961 ന്റെ തിരിച്ചടി നമ്മൾ 1967 ൽ സിക്കിം അതിർത്തിയിലെ നാഥുല യിൽ വച്ച് തന്നെ കൊടുത്തിട്ടുണ്ട് . അതിനെ കുറിച്ച് പൊതുവെ ചൈന ഒന്നും മിണ്ടാറില്ല . നമ്മളും പറയാറില്ല . എന്നാൽ ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ട വീര്യം അന്ന് ചൈനക്കാർ ശരിക്കും അറിഞ്ഞതാണ്

ഇതൊക്കെ ചരിത്രമാണ് , എന്നാൽ ഇന്നത്തെ ചൈന വളരെ ശക്തമാണ് എന്നാണ് പറയപ്പെടുന്നത് , കാരണം അവരുടെ കൈവശം ഉണ്ട് എന്ന് അവർ തന്നെ വീമ്പിളക്കുന്ന യുദ്ധ സാങ്കേതികത കാരണം .എന്നാൽ സത്യം പറയുകയാണെങ്കിൽ ചൈനീസ് ആർമി എന്നത് ഒരു തമാശ യാണ് . 1979 മുതൽ ചൈന നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഒറ്റ കുട്ടി നയം കാരണം അവരുടെ സൈനികരെല്ലാം മാനസികമായി അത്ര ശക്തരല്ല . കാരണം മാതാപിതാക്കൾ വളരെയധികം ലാളിച്ചു വളർത്തുന്നത് കൊണ്ട് തന്നെ . കഴിഞ്ഞ 50 വർഷങ്ങളായി യുദ്ധം എന്തെന്ന് പോലും അവർ അറിഞ്ഞിട്ടില്ല .അവരുടെ മിസൈലുകളുടെ ശക്തിയും , യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്ന സാങ്കേതിക വിദഗ്ധരും മാത്രമാണ് സത്യത്തിൽ ചൈനീസ് ആർമി . അവരെ ഒരു സൈന്യം എന്ന് തന്നെ പറയാൻ കഴിയുമോ എന്ന് ഉറപ്പില്ല . എന്നാൽ സ്വാതന്ത്രാനന്തര കാലഘട്ടം മുതൽ എത്രയോ യുദ്ധങ്ങളിൽ ഏർപ്പെട്ട ഇന്ത്യൻ സേന സത്യത്തിൽ അപകടകാരികളായ കൊലയാളികളുടെ ഒരു കൂട്ടം തന്നെയാണ് . ഇന്ത്യൻ സൈന്യം ലോകത്തിലെ തന്നെ ഏറ്റവും ദുഷ്കരമായ സാഹചര്യങ്ങളിൽ ജോലി എടുക്കുന്ന . യുദ്ധ പരിചയത്താൽ കടുപ്പമേറിയ , പോരാട്ടവീര്യത്തിൽ ആർക്കു മുന്നിലും രണ്ടാമത്തല്ലാത്ത പോരാളികളുടെ ഒരു സംഘമാണ് . ഇന്ത്യൻ സൈന്യത്തിൽ ചേരാൻ കഴിയാതെ പോയതിനാൽ ജീവിത നൈരാശ്യത്താൽ കഴിയുന്ന ദശ ലക്ഷകണക്കിന് യുവാക്കൾ രാജ്യത്തു ഉണ്ട് എന്നും കൂടി കൂട്ടി വായിക്കുമ്പോൾ മാത്രമാണ് നമ്മുടെ സൈന്യത്തെ കുറിച്ച് ഒരു ഏകദേശ ധാരണ ലഭ്യമാവുകയുള്ളു

ഇതിൽ നിന്നും നമുക്ക് മനസിലാക്കാൻ കഴിയുന്ന കാര്യം എന്താണെന്നു വച്ചാൽ ചൈനീസ് സൈന്യത്തിന്റെ അപ്രമാദിത്യം എന്നത് വെറും കെട്ടു കഥയാണ് . പ്രേത്യേകിച്ചും ചൈനയുടെ ഇടതും വലതും മുട്ടാൻ നിൽക്കുന്നത് ആരാണെന്നു പരിശോധിക്കുമ്പോൾ .ഒരു വശത്തു രൂപീകരിക്കപ്പെട്ട കാലം തൊട്ടു യുദ്ധങ്ങളൊഴിഞ്ഞ ചരിത്രം ഇല്ലാത്ത ,ഒരു ലോക യുദ്ധം തന്നെ തീർപ്പാക്കിയ, നിരന്തരം യുദ്ധത്തിലേർപ്പെട്ടു കൊണ്ടിരിക്കുന്ന അമേരിക്ക . മറു വശത്തു അതിർത്തിയിൽ നിരന്തരം യുദ്ധത്തിലേർപ്പെട്ടു കൊണ്ടിരിക്കുന്ന ഇന്ത്യ

ഇതിനിടയിൽ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ അമേരിക്കയുടെ മിലിട്ടറി ബഡ്ജറ്റ് എന്നത് 600 ബില്യൺ ഡോളർ ആണ് .രണ്ടാം സ്ഥാനത്തു നിൽക്കുന്ന ചൈനയുടേത് ഏതാണ്ട് 170 ബില്യൺ ഡോളറും . എന്നാൽ ചൈന ആരും അറിയാതെ മിലിട്ടറി ചിലവുകൾ നടത്തുന്നുണ്ടെന്നും യുദ്ധ ഉപകരണങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്ന് വെക്കുകയാണെങ്കിൽ തന്നെ അവർക്കു യുദ്ധോപകരണ മേഖലയിൽ അത്ര മാത്രം വൈദഗ്ധ്യം ഉണ്ട് എന്ന് പറയാനാവില്ല .കാരണം അവർ കയറ്റുമതി ചെയ്തിരിക്കുന്ന യുദ്ധ വിമാനങ്ങൾ ഉൾപ്പെടെ തകർന്നു വീണതിന്റെയും ക്ഷമത ഇല്ലാത്തതിന്റെയും ഒന്നിൽ കൂടുതൽ ഉദാഹരണങ്ങൾ നമുക്ക് ലഭ്യമാണ് . പിന്നെ അവരുടെ കൈവശം ഉള്ളത് മറ്റു രാജ്യങ്ങളുടെ സാങ്കേതികതയുടെ വില കുറഞ്ഞ അനുകരണം മാത്രമാണ് . റിവേഴ്‌സ് എഞ്ചിനീറിങ്ങിലൂടെ അവർ കൈക്കലാക്കിയിട്ടുള്ളതാണ് അവരുടെ യുദ്ധ വൈദഗ്ധ്യം .

അതെ സമയം അമേരിക്ക ഈ മേഖലയിലെ ഒരു അതികായൻ ആണ് എന്ന് പറഞ്ഞാൽ തന്നെ കുറഞ്ഞു പോകും . ഏതാണ്ട് പതിമൂവായിരത്തോളം യുദ്ധ വിമാനങ്ങളും , പത്തൊൻപതോളം യുദ്ധവാഹിനി കപ്പലുകളും സ്വന്തമായുള്ള അമേരിക്ക മുഴുവൻ ലോകത്തോടും ഒരേ സമയം യുദ്ധം ചെയ്യാൻ കഴിവുള്ള രാജ്യമാണ് . ഒരു യുദ്ധമുണ്ടായാൽ ചൈന എത്ര സമയം പിടിച്ചു നിൽക്കും എന്ന് മാത്രമേ നോക്കേണ്ടതുള്ളൂ . ഏതൊരു യുദ്ധത്തിന്റെയും ഭാഗധേയം നിർണ്ണയിക്കുന്ന വ്യോമ സേനയുടെ കാര്യമെടുത്താൽ ഇന്ത്യ നാലാമതും ചൈന മൂന്നാമതും ആണെന്ന് കാണാൻ സാധിക്കും . മൂനാം സ്ഥാനത്തു നിൽക്കുന്ന ഇന്ത്യ എണ്ണത്തിന്റെ കാര്യത്തിൽ ചൈനയേക്കാൾ അല്പം പിറകിൽ ആണ് .അതായതു കടലാസ്സിൽ ചൈനക്കാർ പുലികൾ ആണ് . പക്ഷെ യുദ്ധം ജയിക്കുന്നതു ഒരിക്കലും എണ്ണം കൊണ്ടല്ല പോരാട്ട വീര്യം കൊണ്ടാണ് , അതിൽ ചൈനീസ് ഒറ്റ കുട്ടികൾ എത്ര മാത്രം വിജയിക്കും എന്നത് ഏതാണ്ട് എല്ലാവര്ക്കും അറിയുന്ന കാര്യം തന്നെയാണ് .എന്നാൽ ഈ എണ്ണത്തിന്റെ കാര്യം എടുത്താൽ തന്നെ ഒന്നാം സ്ഥാനത്തു നിൽക്കുന്ന അമേരിക്കയുടെ ഏഴയലത്തു പോലും ചൈന ഇല്ല എന്നതാണ് യാഥാർഥ്യം . രണ്ടാം സ്ഥാനത്തു നിൽക്കുന്ന റഷ്യ പോലും അമേരിക്കയുടെ മൂന്നിലൊന്നിൽ താഴെ മാത്രമേ ഉള്ളു .

അതായതു ഇപ്പോൾ ഒത്തു ചേർന്നിരിക്കുന്ന ഇന്ത്യ , ജപ്പാൻ , അമേരിക്ക സഖ്യത്തെ വച്ച് താരതമ്യം ചെയ്യുകയാണെങ്കിൽ ചൈനയുടെ സൈനിക മേധാവിത്വം എന്ന് പറയുന്നത് വെറും മുത്തശ്ശി കഥ മാത്രമാണ് .അവരുടെ സൈന്യം എന്ന് പറയുന്നത് വെറും സാങ്കേതിക വിദഗ്ധരാണ് . ഒരു യുദ്ധം ഉണ്ടാവുകയാണെങ്കിൽ ആദ്യത്തെ കുറച്ചു ദിവസം ഒരു പക്ഷെ ചൈന പിടിച്ചു നിൽക്കുമായിരിക്കും . എന്നാൽ പിന്നീട് ഉണ്ടാകുന്നതു സർവ്വ നാശം ആയിരിക്കും . ഇത് അവർക്കും വ്യക്തമായി അറിയാം .കാരണം യുദ്ധം ചെയ്തു കഴിഞ്ഞ അര നൂറ്റാണ്ടായി അവർക്കു ഒരു പരിചയവും ഇല്ല . അതിനു മുന്പാണെങ്കിൽ കൂടി ഒരുപാടൊന്നും യുദ്ധങ്ങൾ അവർ സ്വന്തമായി വിജയിച്ചിട്ടും ഇല്ല .

ചരിത്രത്തിൽ ചൈന ഒരു അക്രമ രാജ്യമോ അധിനിവേശ രാജ്യമോ ആയിരുന്നില്ല . എങ്കിലും ഇപ്പോൾ കുറച്ചു കാലമായി അവരുടെ തല തിരിഞ്ഞ നേതാക്കന്മാർ അവർ അങ്ങനെയാണ് എന്ന് ഭാവിക്കുകയാണ് . വിനാശ കലെ വിപരീത ബുദ്ധി എന്നെ പറയാനുള്ളു . ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് തങ്ങളുടെ അധിനിവേശ പ്രവർത്തനങ്ങൾ നിർത്തി , സ്വന്തം കാര്യം നോക്കി വ്യാപാരവും ചെയ്തു സമാധാനത്തോടെ ജീവിക്കുന്നതാണ് അവർക്കു നല്ലതു . അങ്ങനെ അല്ലെങ്കിൽ വരാൻ പോകുന്ന തിരിച്ചടി അതി ഭീകരമായിരിക്കും . പ്രേത്യേകിച്ചു , നശിപ്പിച്ചു മാത്രം ചരിത്രമുള്ള അമേരിക്ക അപ്പുറത്തു നിൽക്കുമ്പോൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (16 minutes ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (26 minutes ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (31 minutes ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (1 hour ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (1 hour ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (1 hour ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (1 hour ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (2 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (2 hours ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (2 hours ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (2 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (2 hours ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (3 hours ago)

ഗവർണർ നടത്തിയ വി സി നിയമനം  (3 hours ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (3 hours ago)

Malayali Vartha Recommends