മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ് ബൈക്കും മൊബൈലും വാങ്ങിയ പിതാവ് ഒളിവില്‍

ബംഗളൂരു ചിക്കബെല്ലാപുര ചിന്താമണി സ്വദേശിയായ ഒരു കര്‍ഷകത്തൊഴിലാളി തന്റെ മൂന്നുമാസം പ്രായമായ പെണ്‍കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റ് ബൈക്കും മൊബൈലും വാങ്ങി.
കുഞ്ഞിനെ കാണാതായതോടെ അയല്‍ക്കാരാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് ഇയാളുടെ ഭാര്യയെ പോലീസ് ചോദ്യം ചെയ്തതോടെയാണ് കുട്ടിയെ വിറ്റുവെന്ന് കണ്ടെത്തിയത്.
സമീപഗ്രാമത്തിലെ ദമ്പതിമാര്‍ക്കാണ് പണത്തിനായി കുഞ്ഞിനെ ഇയാള്‍ വിറ്റത്. ഭാര്യയെ ഭീഷണിപ്പെടുത്തിയാണ് കുഞ്ഞിനെ വിറ്റത്. ദമ്പതിമാരില്‍നിന്ന് കിട്ടിയ തുകയില്‍ 50,000 രൂപ ബൈക്ക് വാങ്ങാനും 15,000 രൂപ ഫോണ്‍ വാങ്ങാനും ഇയാള്‍ ഉപയോഗിച്ചു.
ദമ്പതിമാരില്‍നിന്ന് കുഞ്ഞിനെ ഏറ്റെടുത്ത് ചിക്കബെല്ലാപുരയിലെ ബാലഭവനില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് അമ്മ രംഗത്തെത്തിയെങ്കിലും ഇക്കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നാണ് ചൈല്‍ഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസര്‍ അറിയിച്ചിരിക്കുന്നത്.
ബെംഗളൂരുവിലെ ആശുപത്രിയില്‍വെച്ചും പ്രസവിച്ചയുടന്‍ കുഞ്ഞിനെ ഇയാള്‍ വില്‍ക്കാന്‍ ശ്രമിച്ചതായാണ് കണ്ടെത്തല്‍. അന്ന് ആശുപത്രി അധികൃതരുടെ ഇടപെടലിനെത്തുടര്‍ന്ന് കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha

























