150 യുദ്ധ വിമാനങ്ങൾ ,50,000 സൈനികർ, മിസൈലുകൾ വിന്യസിച്ച് ചൈന ! അതിർത്തി യുദ്ധസമാനം !

അതിർത്തിയിൽ സ്ഥിതി അതിരൂക്ഷമാണ്. ലഡാക്കിൽ നിയന്ത്രണരേഖയിൽ - ചൈന സംഘർഷ സാദ്ധ്യത ഇപ്പോഴും നിലനിൽക്കുകയാണ്. എപ്പോൾ വേണമെങ്കിലും ഒരു യുദ്ധത്തിലേക്ക് കടന്നേക്കാവുന്ന അന്തരീക്ഷം. അതിര്‍ത്തിയില്‍ കഴിഞ്ഞദിവസം ഉണ്ടായ പ്രകോപനത്തിന് ശേഷം സൈനികരുടെ എണ്ണം കൂട്ടി ചൈനയും ഇന്ത്യയും. വന്‍ ആയുധ ശേഖരം ഇരു രാജ്യങ്ങളും ഇവിടെ എത്തിച്ചിട്ടുണ്ട്.
അതിർത്തിയിൽ പാങ്ഗോങ് സോ തടാകത്തിന്റെ തെക്കുഭാഗത്തു നാലു സ്ഥലങ്ങളിലായി ഇന്ത്യയുടെയും ചൈനയുടെയും സൈനികർ മുഖാമുഖം നിൽക്കുന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നു. നിയന്ത്രണരേഖയിൽ നിന്ന് ചൈനയുടെ ഭാഗത്ത് 100 മീറ്ററും 200 മീറ്ററും അകലത്തിലാണ് സൈന്യങ്ങൾ നിലയുറപ്പിച്ചിരിക്കുന്നത്.
കൂടാതെ നിയന്ത്രണരേഖയിലുടനീളം ചൈന 50,000 സൈനികരെയും നിരവധി പോര്‍വിമാനങ്ങൾ, മിസൈൽ സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ ഉന്നതതലം വിലയിരുത്തുന്നത്. പീപ്പിൾസ് ലിബറേഷൻ ആർമി (ചൈനീസ് സൈന്യം) ലഡാക്ക് ഭാഗത്തേക്കു കൂടുതൽ സൈനികരെയും യുദ്ധവിമാനങ്ങളും എത്തിക്കുകയാണെന്നു ചൈനീസ് ഒൗദ്യോഗിക മാധ്യമം തന്നെ വെളിപ്പെടുത്തിയിരുന്നു.
ടാങ്കുകൾ അടക്കമുള്ള സൈനിക വാഹനങ്ങളും പാരാ ട്രൂപ്പർമാർ, പ്രത്യേക സൈനികർ, കാലാൾപ്പട എന്നിവരടക്കമുള്ള സൈനികരെയും അതിർത്തിയിലേക്ക് മാറ്റുകയാണെന്നും റിപ്പോർട്ടിലുണ്ട്. എച്ച്–6 യുദ്ധവിമാനങ്ങളും വൈ–20 ചരക്കു വിമാനങ്ങളും ടിബറ്റൻ ഭാഗത്ത് കൊണ്ടുവന്നുവെന്നും റിപ്പോർട്ട് പറയുന്നു. യുദ്ധകാലത്തു മാത്രം നടത്തുന്ന സൈനിക നീക്കങ്ങൾക്കു സമാനമാണിതെന്നാണു വിലയിരുത്തൽ.
അതേസമയം, എൽഎസിക്ക് മുന്നിലുള്ള ഫോർവേഡ് പോസ്റ്റുകൾക്ക് ചുറ്റുമുള്ള പരിധി ലംഘിക്കാനുള്ള ഏതൊരു ശ്രമവും ശത്രുതാപരമായ നടപടിയായി കണക്കാക്കുമെന്നും കരസേന പ്രതികരിക്കുമെന്നും ഇന്ത്യ വ്യക്തമായി ചൈനയെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം ചൈന 50,000 സൈനികരെ വിന്യസിച്ചു എന്നാണ്. ഇതോടൊപ്പം കരയിൽ നിന്ന് വായുവിലേക്ക് മിസൈലുകൾ വിക്ഷേപിക്കാനുള്ള സംവിധാനം, വലിയൊരു വിഭാഗം ടാങ്കുകൾ, 150 ഓളം യുദ്ധവിമാനങ്ങൾ എന്നിവ എൽഎസിയുടെ ദൂരപരിധിക്കുള്ളിൽ ചൈന വിന്യസിച്ചിട്ടുണ്ട്.
എന്നാൽ ഈ നീക്കത്തിന്റെ ലക്ഷ്യവും സമയവും നിർണയിക്കാൻ ഇന്ത്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പിഎൽഎ സൈനികരെ നിയന്ത്രിക്കുന്നത് പ്രാദേശിക സൈനിക മേധാവികളല്ല, മറിച്ച് ബെയ്ജിങിൽ നിന്നാണ്. ലൈറ്റ് ടാങ്കുകളും കാലാൾപ്പട യുദ്ധ വാഹനങ്ങളും അതിർത്തിക്കപ്പുറത്തേക്ക് അയയ്ക്കാൻ പിഎൽഎ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യൻ ആർമി ടാങ്കുകൾ പ്രതിരോധിക്കാൻ സജീവമായി തന്നെ രംഗത്തുണ്ട്.
പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 71–ാം ഗ്രൂപ്പിൽനിന്ന് എച്ച്ജെ 10 ആന്റി ടാങ്ക് മിസൈൽ സംവിധാനങ്ങളും അതിർത്തിയിൽ എത്തിക്കഴിഞ്ഞുവെന്നു ചൈന സെൻട്രൽ ടെലിവിഷനും പറയുന്നു. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വെസ്റ്റേൺ തിയറ്റർ കമാൻഡിനു കീഴിൽ വരുന്ന ഭാഗമാണ്. ചൈനീസ് സൈന്യത്തിന്റെ ഏറ്റവും വലിയ കമാൻഡ് ആണിത്. ഇപ്പോൾ ലഡാക്കിൽ ചൈനയുടെ 150 യുദ്ധവിമാനങ്ങളും ഉണ്ട്. സംഘർഷത്തിനുള്ള തയാറെടുപ്പാണോ ചൈന നടത്തുന്നത് എന്ന് കാര്യത്തിൽ സംശയം ഏറുകയാണ്.
അതേസമയം ഇന്ത്യയും മുന്കരുതലോടുകൂടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. പാങ്കോംഗ് തടാകത്തിന്റെ തെക്കേ കരയിലുള്ള ചൈനീസ് സൈനിക താവളങ്ങള്‍ മാത്രമല്ല തടാകത്തിന്റെ വടക്ക് ഭാഗത്തുള്ള ഫിംഗര്‍ 4 പ്രദേശത്തും ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈനികരെ ഉയരങ്ങളില്‍ നിന്ന് പുറത്താക്കാന്‍ ചൈനക്കാര്‍ ഒന്നിലധികം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. പാംഗോംഗിന് തെക്കുള്ള ഉയരംകൂടിയ ബ്ലാക്ക് ടോപ്പ് കുന്നില്‍ നിന്നും മറ്റൊരു തന്ത്രപ്രധാന കുന്നായ ഹെല്‍മെറ്റ് ടോപ്പില്‍ നിന്നും ഇന്ത്യ പിന്മാറണമെന്നാണ് ചൈന ആവശ്യപ്പെടുന്നത്. ബ്ലാക്ക് ടോപ്പിലെ ഇന്ത്യയുടെ സാന്നിദ്ധ്യം ചൈനയുടെ ഫിംഗര്‍ നാല്, മോള്‍ഡോ പോസ്റ്റുകള്‍ക്ക് ഭീഷണിയാണ്. സാധാരണയായി ചൈനീസ് സൈന്യം കടന്നുകയറുമ്ബോള്‍ ഇന്ത്യ പ്രതികരിക്കുകമാത്രമാണ് പതിവ്. ഓഗസ്റ്റ് 29, 30 തീയതികളില്‍ ചൈനയുടെ നീക്കം മുന്‍കൂട്ടി മനസിലാക്കി ഇന്ത്യ അവരെ തുരത്തുകയായിരുന്നു. ഇത് ചൈനീസ് പ്രസിഡന്റും കമ്യൂണിസ്റ്റ് പാര്‍ട്ടി തലവനുമായ ഷി ജിന്‍ പിംഗിനെ തന്നെ അസ്വസ്ഥതപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha


























