ഭാര്യ തീ കൊളുത്തി മരിച്ചു രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവും; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കണ്ട ബന്ധുക്കൾ ഞെട്ടിത്തരിച്ചു; എട്ടു വർഷം കബളിപ്പിക്കപ്പെട്ടു

എട്ടുവർഷം ദമ്പതിമാരായി ജീവിച്ചു. എന്നാൽ വീട്ടുക്കാർ ആ നഗ്ന സത്യം തിരിച്ചറിഞ്ഞത് ഇരുവരുടെയും മരണ ശേഷം മാത്രം.. എട്ടുവർഷം തങ്ങൾ കണ്ടിരുന്ന മകന്റെ ഭാര്യയെ കുറിച്ചുള്ള ആ സത്യം തിരിച്ചറിഞ്ഞതോടെ ആകെ അങ്കലാപ്പും വിറയലും... മധ്യപ്രദേശിലെ സഹോ പട്ടണത്തിൽ നടന്ന സംഭവം എല്ലാവരെയും നടക്കുന്നതാണ്...താൻ എട്ടു വർഷം ജീവിതസഖിയായി കൂടെ കൂട്ടിയിരുന്നത് സ്ത്രീയല്ലെന്ന സത്യമായിരുന്നു ആ വീട്ടുക്കാർ തിരിച്ചറിഞ്ഞത്...
ഭാര്യ സ്ത്രീയല്ലെന്ന് പുറംലോകം അറിയുന്നത് മരണശേഷം പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ മാത്രമായിരുന്നു . മധ്യപ്രദേശിലെ സെഹോർ പട്ടണത്തിലാണ് ഈ സംഭവം അരങ്ങേറിയത് . 2012ൽ ആയിരുന്നു ഇവർ വിവാഹിതരായത്. ഇരുവരും ഹെറ്ററോസെക്ഷ്വൽ ദമ്പതികളായി കുടുംബത്തിനും അയൽക്കാർക്കും മുന്നിൽ അവതരിപ്പിക്കുകയായിരുന്നു. മാത്രമല്ല വിവാഹത്തിന് രണ്ടു വർഷത്തിനുശേഷം ഒരു കുട്ടിയെ ദത്തെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 11ന് ദമ്പതികൾ തമ്മിൽ വാക്കു തർക്കമുണ്ടാകുകയായിരുന്നു . ഇതേ തുടർന്ന് ഭാര്യ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നു .ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവിനും ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു . ഓഗസ്റ്റ് 12ന് ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു . തുടർന്ന് ഭോപാലിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു . എന്നാൽ ഓഗസ്റ്റ് 12ന് ഭാര്യ മരിക്കുകയായിരുന്നു . ഭർത്താവ് ഓഗസ്റ്റ് 16നും മരിക്കുകയും ചെയ്തു .
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നപ്പോഴായിരുന്നു വീട്ടുക്കാർ നടുങ്ങിയത്.
പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇരുവരും പുരുഷന്മാരാണെന്ന് ഡോക്ടർമാർ പറയുകയായിരുന്നു . എന്നാൽ ഇതേക്കുറിച്ച് കുടുംബത്തോടു ചോദിച്ചപ്പോൾ അവർക്ക് ഇതിനെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞതായി സെഹോർ അഡീഷനൽ പൊലീസ് സൂപ്രണ്ട് സമീർ യാദവ് വ്യക്തമാക്കി . ശേഷം വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരുക്കുകയും ചെയ്തു . അത് ലഭിച്ചതോടെ വിവരം ഉറപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, സഹോദരനും കുടുംബവും മറ്റൊരിടത്താണ് താമസിച്ചിരുന്നതെന്നും എൽജിബിടി പ്രവർത്തനങ്ങളെ പിന്തുണച്ചിരുന്നുവെന്നും ജേഷ്ഠൻ പറഞ്ഞു. സുഹൃത്തുക്കളിലൊരാൾ ഗേ ആണെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തോട് സഹോദരൻ മറുപടി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു .എന്നാൽ സംഭവം അറിഞ്ഞതോടെ ചെറിയ നടുക്കമൊന്നുമല്ല വീട്ടുകാർ നേരിട്ടത്.
https://www.facebook.com/Malayalivartha


























