ബെംഗളൂരു മയക്കുമരുന്ന് കേസ്... വൈദ്യ പരിശോധനയ്ക്ക് സഹകരിക്കാതെ നടി സഞ്ജന ഗല്‍റാണി

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ വൈദ്യ പരിശോധനയ്ക്ക് സഹകരിക്കാതെ ഉദ്യോഗസ്ഥരോട് അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണി തട്ടിക്കയറുന്ന ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി നടിയുടെ വൈദ്യ പരിശോധന നടത്താനായി ഉദ്യോഗസ്ഥര്‍ ശ്രമിച്ചപ്പോഴാണ് സഞ്ജന തട്ടിക്കയറിയത്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും, ആരെയെങ്കിലും ഫോണ്‍ ചെയ്തതുകൊണ്ട് താന്‍ കുറ്റക്കാരി ആകില്ലെന്നുമാണ് സഞ്ജന പറയുന്നത്.
കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടിയെന്ന് അഭിഭാഷകന്‍ നേരിട്ട് വന്ന് അറിയിച്ചതിനു ശേഷമാണ് നടി ഉദ്യോഗസ്ഥരോട് സഹകരിച്ചത്. കേസില്‍ സിസിബിയുടെ അറസ്റ്റ് തുടരുകയാണ്.ഇന്ന് രണ്ടുപേര്‍ പിടിയിലായി. ലഹരി കടത്തു സംഘത്തിലെ കണ്ണിയായ പ്രതീക് ഷെട്ടിയും, നഗരത്തില്‍ ഉന്നതരെ പങ്കെടുപ്പിച്ച് ഡ്രഗ് പാ!ര്‍ട്ടികള്‍ നടത്തിയ വിരേന്‍ ഖന്നയുടെ കൂട്ടാളി ആദിത്യ അഗര്‍വാളുമാണ് പിടിയിലായത്. ഹരിയാന സ്വദേശിയായ ആദിത്യ അഗര്‍വാളിന്റെ വീട്ടിലും സിസിബി റെയ്ഡ് നടത്തി.
ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം എട്ടായി. അതേസമയം മയക്കുമരുന്ന് മാഫിയക്കെതിരായ സിസിബിയുടെ അന്വേഷണത്തിന്റെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിന്നുതന്നെ ചോര്‍ന്നതായി കണ്ടെത്തി. അറസ്റ്റിലായവര്‍ രണ്ടുമാസം മുന്‍പ് പരസ്!പരമയച്ച മൊബൈല്‍ സന്ദേശങ്ങളില്‍ സിസിബിയുടെ പരിശോധനയെകുറിച്ച് വിവരങ്ങള്‍ ചോര്‍ന്നുകിട്ടിയെന്ന് പറയുന്നുണ്ട്. സിസിബി കോടതിയിലും ഇക്കോര്യം അറിയിച്ചു. ചില ഉദ്യോഗസ്ഥര്‍ക്കെതിരെ വൈകാതെ നടപടിയുണ്ടാകുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha


























