നീറ്റ് പരീക്ഷ; ഞായറാഴ്ച്ച പരീക്ഷയ്‌ക്കെത്താത്തവര്‍ക്ക് മറ്റൊരു അവസരം കൂടി നല്‍കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

നീറ്റ് പരീക്ഷ നടത്താന്‍ അനുമതി നല്‍കിയത് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളിയതിന് പിന്നാലെ പരീക്ഷയ്ക്ക് ഹാജരാകാൻ സാധിക്കാതെ വന്ന വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു അവസരം കൂടി നല്‍കണമെന്ന ആവശ്യവും സുപ്രീം കോടതി തള്ളി.
നീറ്റ്- ജെ ഇ ഇ പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരാണ് പുന:പരിശോധനാ ഹര്‍ജികൾ നല്‍കിയത് ..ഈ ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസ് അശോക് ഭൂഷണിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
ഓഗസ്റ്റ് 17 നാണ് നീറ്റ് ജെ ഇ ഇ പരീക്ഷകല്‍ നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. വിധി പുന:പരിശോധിക്കേണ്ട സാഹചര്യങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സെപ്തംബര്‍ ഒന്നാം തീയതി മുതല്‍ ആറാം തീയതി വരെ ജെഇഇ പരീക്ഷകള്‍ നടന്നു.
https://www.facebook.com/Malayalivartha


























