നീറ്റ് പരീക്ഷാപേടി... പരീക്ഷയ്ക്കായി നന്നായി തയ്യാറായിട്ടുണ്ട്, പക്ഷേ ഇപ്പോഴും ഭയപ്പെടുന്നു... എനിക്ക് സീറ്റ് ലഭിച്ചില്ലെങ്കില്‍ എന്തുചെയ്യും, ആത്മഹത്യാ കുറിപ്പെഴുതി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

നീറ്റ് പരീക്ഷ ഇന്നു നടക്കാനിരിക്കെ പരീക്ഷാപ്പേടിയില്‍ തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ഥി ജീവനൊടുക്കി. മധുര സ്വദേശി ജ്യോതി ദുര്‍ഗയാണ് (19) ജീവനൊടുക്കിയത്. മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. പരീക്ഷയില്‍ തോല്‍ക്കുമോയെന്ന് ഭയപ്പെടുന്നതായി ആത്മഹത്യാ കുറുപ്പില്‍ ജ്യോതി ദുര്‍ഗ പറയുന്നു. പരീക്ഷയ്ക്കായി നന്നായി തയാറായിട്ടുണ്ട്. പക്ഷേ ഇപ്പോഴും ഭയപ്പെടുന്നു... എനിക്ക് സീറ്റ് ലഭിച്ചില്ലെങ്കില്‍ എന്തുചെയ്യും- ജ്യോതി ദുര്‍ഗ ആത്മഹത്യാ കുറുപ്പില്‍ എഴുതി.
കുടുംബാംഗങ്ങള്‍ക്ക് ശബ്ദസന്ദേശവും പെണ്‍കുട്ടി അയച്ചു. ജ്യോതി ദുര്‍ഗയുടെ അച്ഛന്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആണ്. നീറ്റ് ആദ്യ ശ്രമത്തില്‍ വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ജ്യോതി ദുര്‍ഗ രണ്ടാം ശ്രമത്തിനായി പരിശീലനത്തിന് പോയിരുന്നു. നീതി വേണമെന്ന് ആവശ്യപ്പെട്ട് ജ്യോതിയുടെ ബന്ധുക്കളും നാട്ടുകാരും മധുരയില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.
അതേസമയം നീറ്റ് പരീക്ഷാ ആശങ്കയില്‍ ഒരാഴ്ചയ്ക്കിടെ മൂന്ന് വിദ്യാര്‍ഥികളാണ് ജീവനൊടുക്കിയത്. പ്ലസ് ടു പരീക്ഷയ്ക്ക് ഉന്നത മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളാണ് ഇവര്‍. പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം മെഡിക്കല്‍ പ്രവേശനം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സാമ്പത്തികമായി പിന്നാക്കം നല്‍ക്കുന്ന കുട്ടികള്‍ക്ക് പ്രവേശന പരീക്ഷയ്ക്കായി പരിശീലനം നടത്താന്‍ കഴിയുന്നില്ലെന്നും, നീറ്റ് റദ്ദാക്കണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha


























