ഭാര്യ വരാന്‍ കൂട്ടാക്കിയില്ല... വൈരാഗ്യത്തില്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഒരു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കുഞ്ഞിന്റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തി, അപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത്....

ഭാര്യ വരാന്‍ കൂട്ടാക്കിയില്ല... വൈരാഗ്യത്തില്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മൂന്നാമത്തെയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കുഞ്ഞിന്റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തി, അപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത്.... ഭാര്യ വീട്ടിലേക്ക് മടങ്ങിവരാത്ത ദേഷ്യത്തില്‍ രണ്ട് മക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ കച്ഛര്‍ത്തോലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
ഭുരാ സിംഗ് പുസം എന്ന 27 കാരനാണ് മക്കളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. സമീര്‍ (6), കൈലാഷ് (4) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു വയസുകാരനായ ഇളയകുഞ്ഞിനെയും സമാനമായി കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയവരാണ് മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ യുവാവിനെ കണ്ടെത്തിയത്.കൊല്ലപ്പെട്ട കുട്ടികള്‍ ഭുരാസിംഗിന്റെ ഭാര്യക്കൊപ്പം അവരുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസം യുവാവ് ഇവരെ കൂട്ടാനായി ഭാര്യയുടെ നാടായ സോന്‍പുരിയിലെത്തി. എന്നാല്‍ യുവതി ഇയാള്‍ക്കൊപ്പം മടങ്ങാന്‍ തയ്യാറായില്ല. ഈ ദേഷ്യത്തില്‍ മൂന്നുമക്കളെയും കൂട്ടി മടങ്ങിയ ഭുരാ സിംഗ് വഴിയില്‍ വച്ച് തന്നെ ഇവരെ കൊലപ്പെടുത്തി ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
"
https://www.facebook.com/Malayalivartha


























