ലോക്ക്ഡൗണ്‍ കാലത്ത് പ്രധാനമന്ത്രി ആവാസ് യോജനയില്‍ 18 ലക്ഷം വീടുകൾ; പ്രതിസന്ധിഘട്ടത്തിലും താങ്ങായി മോദിയുടെ പ്രവൃത്തി, ധ്രുതഗതിയില്‍ പൂര്ത്തിയാക്കാന് ഇരിക്കുന്നത് ലക്ഷക്കണക്കിന് വീടുകൾ

കൊറോണ വ്യാപനം വിതച്ച ഈ പ്രതിസന്ധി ഘട്ടത്തിലും കരുതൽ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴും കാത്തിരുന്നത് സന്തോഷ വാർത്ത തന്നെയായിരുന്നു. കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് പ്രധാനമന്ത്രി ആവാസ് യോജനയില്‍ പണിയുന്ന വീടുകളുടെ നിര്‍മാണ് പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയില്‍ ആയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യ്കതമാക്കുകയുണ്ടായി. കോവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ മാത്രം പൂര്‍ത്തിയായത് 18 ലക്ഷം വീടുകളാണെന്നാണ് അദ്ദേഹം പറഞ്ഞത്.
അതോടൊപ്പം തന്നെ നേരത്തെ ഒരു വീടിന്റെ പണി 125 ദിവസം കൊണ്ടു തീര്‍ന്നിരുന്നുവെങ്കില്‍ ഇപ്പോള്‍ 45-60 ദിവസം കൊണ്ടു തീരുന്നത് കാണുവാൻ സാധിക്കും. അതിഥിത്തൊഴിലാളികള്‍ മടങ്ങിയെത്തിയതും ജോലികള്‍ വേഗത്തില്‍ തീരാന്‍ കാരണമായതായി പ്രധാനമന്ത്രി പറയുകയുണ്ടായി. മധ്യപ്രദേശില്‍ പണി പൂര്‍ത്തിയായ 1.75 ലക്ഷം വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























