സിനിമാക്കഥകളെ വെല്ലുവിളിച്ച് കർഷകൻ; കാലികള്‍ മേയുമ്പോള്‍ ചാല്‍ കുഴിക്കും, 3 കി.മി റെഡിയാകാന്‍ കാത്തിരുന്നത് 30 കൊല്ലം! അവസാനം കൃഷിചെയ്യാൻ ഗ്രാമത്തിൽ വെള്ളം എത്തി
സർക്കാരിന്റെ സഹായം കൂടാതെ സ്വന്തം ഗ്രാമത്തിലെ വയലുകള്‍ക്കാവശ്യമായ വെള്ളമെത്തിക്കാന്‍ ലോങ്കി ഭുയാന്‍ എന്ന കർഷകൻ കുഴിച്ചത് മൂന്ന് കിലോമീറ്റര്‍ നീളമുള്ള ചാല്‍. ഒറ്റയ്ക്ക് ഈ ചാലുണ്ടാക്കാന്‍ 30 കൊല്ലത്തോളമാണ് ഇയാള്‍ ചെലവഴിച്ചത് എന്ന വാർത്തകളാണ് പുറത്തേക്ക് വരുന്നത്. അക്ഷരാർത്ഥത്തിൽ സിനിമാക്കഥകളെ വെല്ലുവിളിച്ച വാർത്തകളാണ് പുറത്തേക്ക് വരുന്നത്.
കുന്നുകളില്‍ നിന്ന് താഴേക്കൊഴുകുന്ന മഴവെള്ളം പാടങ്ങളിലേക്കെത്തിക്കാനാണ് ലോങ്കി ചാല്‍ ഉണ്ടാക്കാൻ തുടങ്ങിയത്. ബിഹാറിലെ ഗയയില്‍ ലാത്തുവ പ്രദേശത്ത് കോത്തിലവ എന്ന ഗ്രാമമമാണ് ലോങ്കിയുടേത് . പര്‍വതങ്ങളും വനങ്ങളും നിറഞ്ഞ ഈ ഗ്രാമം മാവോവാദികളുടെ സങ്കേതമായിട്ടാണ് അറിയപ്പെടുന്നത്. ഒപ്പം കൃഷിയും കാലിവളര്‍ത്തലുമാണ് ഇവിടത്തെ ജനങ്ങളുടെ പ്രധാന ജീവിതവൃത്തി.
ഇത്തരത്തിൽ മഴക്കാലത്ത് കുന്നുകളില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളം മുഴുവനും നദിയിലേയ്ക്ക് ഒഴുകി പോകുന്നത് ശ്രദ്ധിക്കാനിടയായതിനെ തുടര്‍ന്നാണ് ചാല്‍ നിര്‍മിക്കാനുള്ള ആശയം ലോങ്കിയുടെ മനസ്സിൽ ഉദിച്ചത്. മറ്റു ഗ്രാമവാസികള്‍ ജോലി തേടി നഗരങ്ങളിലേക്ക് പോകാനാരംഭിച്ചപ്പോഴും ലോങ്കി ഗ്രാമത്തില്‍ തന്നെ തുടരുകയായിരുന്നു.
അതോടൊപ്പം തന്നെ കാലികളെ മേയ്ക്കാന്‍ പോകുമ്പോഴാണ് ലോങ്കി ചാല്‍ കുഴിച്ചിരുന്നത്. മുപ്പത് കൊല്ലത്തെ അധ്വാനം പാഴായില്ല എന്ന് തന്നെ പറയാം. ഗ്രാമത്തിലെ വയലുകള്‍ക്കാവശ്യമായ വെള്ളം മാത്രമല്ല മൃഗങ്ങള്‍ക്കും ദാഹമകറ്റാന്‍ ഇത് സഹായകമായിരിക്കുകയാണ്. ഗ്രാമത്തിന് മൊത്തം ഇതിന്റെപ്രയോജനം ലഭിച്ചതായി ഗ്രാമവാസികള്‍ വ്യക്തമാക്കുന്നു. ലോങ്കിയുടെ ദീര്‍ഘകാലത്തെ കഠിനാധ്വാനത്തെ കുറിച്ച് ആളുകള്‍ അറിഞ്ഞുതുടങ്ങിയതായി അധ്യാപകനായ രാംവിലാസ് സിങ് വ്യക്തമാകുകുകയുണ്ടായി.
https://www.facebook.com/Malayalivartha


























