കോവാക്‌സിന്‍ കുരങ്ങുകളില്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

കോവിഡ് മഹാമാരിക്കെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ മരുന്നായ കോവാക്സിന്റെ മൃഗങ്ങളിലെ പരീക്ഷണം വിജയകരം. വാക്‌സിന്‍ കുത്തിവച്ച ഒരു ഇനം കുരങ്ങുകളില്‍ രോഗപ്രതിരോധ ശേഷി പ്രകടമായതായി കണ്ടെത്തി. കോവാക്സിന്റെ മൃഗങ്ങളിലെ പരീക്ഷണത്തില്‍ വാക്സിന്‍ ഫലപ്രാപ്തി പ്രകടമാക്കുന്നുവെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി.
മരുന്ന് എത്രമാത്രം ഫലപ്രദമാണെന്ന് കണ്ടെത്തുന്നതിനായി മരുന്ന് കുത്തിവച്ചശേഷം ഇവയെ ബോധപൂര്‍വ്വം വൈറസ് ബാധയേല്‍ക്കാന്‍ സാധ്യതയുള്ള സാഹചര്യങ്ങളിലേക്ക് വിടും. ഐസിഎംആര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി ചേര്‍ന്നാണ് ഭാരത് ബയോടെക് വാക്സിന്‍ വികസിപ്പിക്കുന്നത്. വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നത് കമ്ബനി ഇതിനകം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























