ഗവര്‍ണര്‍ ഒരു മകളെപ്പോലെയാണ് തന്നെ കേട്ടത്; രാഷ്ട്രീയ വിവാദങ്ങൾക്കിടെ ഗവർണറെ കണ്ട് കങ്കണ

മഹാരാഷ്ട്രയിലെ രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ ബോളിവുഡ് നടി കങ്കണ റണാവത്ത് ഗവര്‍ണര്‍ ബി.എസ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തി. നിലവിലെ സാഹചര്യത്തെക്കുറിച്ച് ഗവര്‍ണറെ അറിയിച്ചതായി കങ്കണ പറഞ്ഞു. തനിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് ഗവര്‍ണറെ ബോധ്യപ്പെടുത്തിയതായും താരം പറഞ്ഞു.
ഞാന്‍ രാഷ്ട്രീയക്കാരിയല്ല. എനിക്ക് രാഷ്ട്രീയ ബന്ധമില്ല. ഒരു സാധാരണക്കാരി എന്ന നിലയിലാണ് തനിക്ക് പറയാനുള്ളത് ഗവര്‍ണറെ അറിയിച്ചതെന്നും കങ്കണ പറഞ്ഞു. നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് നീതിന്യായ സംവിധാനങ്ങളിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുമെന്നും കങ്കണ പ്രതികരിച്ചു. ഗവര്‍ണര്‍ ഒരു മകളെപ്പോലെയാണ് തന്നെ കേട്ടതെന്നും അതില്‍ നന്ദിയുണ്ടെന്നും കങ്കണ പറഞ്ഞു.
ശിവസേനയുമായുള്ള വിവാദം ശക്തമാകുന്നതിനിടെയിലാണ് കങ്കണ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. സുശാന്ത് സിംഗ് രാജ്പുതിന്‍െ്‌റ മരണം രാഷ്ട്രീയ വിഷയമായതോടെയാണ് കങ്കണ ശിവസേനയ്ക്കും മഹാരാഷ്ട്ര സര്‍ക്കാരിനുമെതിരെ രംഗത്ത് വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha


























