കോവിഡ് വാക്സിന് അടുത്തവര്‍ഷം ആദ്യപാദത്തോടെ ; മുന്‍ഗണന ക്രമം അനുസരിച്ചായിരിക്കും വിതരണം; കേന്ദ്ര ആരോഗ്യമന്ത്രി

അടുത്തവര്‍ഷം ആദ്യപാദത്തോടെ കോവിഡ് പ്രതിരോധ വാക്സിന് പുറത്തിറക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ അറിയിച്ചു. വാക്സിന് പുറത്തിറക്കുന്നതിെന്റ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സണ്‍ഡേ സംവാദ് സാമൂഹിക മാധ്യമ സംവാദ പരിപാടിയില്‍ ആയിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഒരിടവേളക്ക് ശേഷം ഓക്സ്ഫഡ് സര്‍വകലാശാലയും മരുന്ന് നിര്‍മാണ കമ്ബനിയായ ആസ്ട്രസെനകയും ചേര്‍ന്ന് നിര്‍മിച്ച കോവിഡ് വാക്സിെന്റ പരീക്ഷണം പുനഃരാരംഭിച്ചതായി ആസ്ട്രസെനക വ്യക്തമാക്കിയതിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. വാക്സിന് പരീക്ഷിച്ച ഒരാളില്‍ അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തേ വാക്സിന് പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു. ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ വാക്സിന് പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു.
എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച ശേഷം മാത്രമേ വാക്സിന് മനുഷ്യരില്‍ പരീക്ഷണം നടത്തുവെന്ന് മന്ത്രി ഉറപ്പുനല്‍കി. വാക്സിന് സുരക്ഷ, ചെലവ്, ആവശ്യകത എന്നീ പ്രശ്നങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്തുവരുന്നതായും മന്ത്രി വ്യക്തമാക്കി. വാക്സിന് തയാറായി കഴിഞ്ഞാല്‍ ആവശ്യകത അനുസരിച്ച് മുന്‍ഗണന ക്രമം അനുസരിച്ചായിരിക്കും വിതരണം. വാക്സിെന്റ ആദ്യ ഡോസ് സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























