ഇത്തവണ ചേതൻ ഭഗതിന് വേണ്ടി കടുകട്ടി ഇംഗ്ലീഷുമായി വീണ്ടും തരൂര്‍

വീണ്ടും കടുകട്ടി ഇംഗ്ലീഷുമായി ശശി തരൂര്‍ എംപി. ഇത്തവണ ഇതിന് കാരണക്കാരനായത് എഴുത്തുകാരന്‍ ചേതന്‍ ഭഗത്‌ആണ്. ടൈംസ് ഓഫ് ഇന്ത്യയില്‍ ചേതന്‍ ഭഗത് എഴുതിയ കോളത്തെ അഭിനന്ദിച്ച് ശശി തരൂര്‍ ട്വിറ്ററില്‍ പോസ്റ്റ് ഇട്ടിരുന്നു. രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളെ പറ്റിയും അതിന്റെ പരിഹാരങ്ങളെ കുറിച്ചും ചേതന്‍ ഭഗത് വ്യക്തമായി തന്നെ പറഞ്ഞു. സര്‍ക്കാറിലെ അദ്ദേഹത്തിന്റെ ആരാധകര്‍ ഇത് മനസ്സിലാക്കുമെന്നാണ് കരുതുന്നതെന്നും തരൂര്‍ കുറിച്ചു.
തരൂരിന്റെ പ്രശംസാ വാക്കുകള്‍ക്ക് നന്ദി അറിയിച്ച ചേതന്‍ ഭഗത് ഒരു കാര്യം കൂടി അഭ്യര്‍ഥിച്ചു. അടുത്ത തവണ തന്നെ കുറിച്ച് വല്ലതും പുകഴ്ത്തി പറയുമെങ്കില്‍ അത് വലിയ വാക്കുകള്‍ ഉപയോഗിച്ച് പറയാമോ എന്നായിരുന്നു ചേതന്‍ ഭഗത്തിന്റെ അപേക്ഷ. ട്വീറ്റിന് ഉടനെ തന്നെ എം.പിയുടെ മറുപടിയും എത്തി. ചേതന്‍ ഭഗത് ഉദ്ദേശിച്ച പ്രകാരമുള്ള കടുത്ത വാക്കുകളിലായിരുന്നു എന്നാല്‍ ഇത്തവണ തരൂരിന്റെ മറുപടി.
https://www.facebook.com/Malayalivartha


























