Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ.. ഇറാൻ ചർച്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു.. അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ നടക്കുന്നു..ടെഹ്‌റാനെ ശവപ്പറമ്പാക്കും..


കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യായ സംഹിത  വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ ഹർജി തിരുവനന്തപുരം പോക്സോ കോടതി ഇന്ന് പരിഗണിക്കും


സങ്കടമടക്കാനാവാതെ.... കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു...


ഉന്നത പദവിയും അപ്രതീക്ഷിത ധനലാഭവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...

കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ച് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്നു തുടങ്ങും

14 SEPTEMBER 2020 06:23 AM IST
മലയാളി വാര്‍ത്ത

More Stories...

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ

പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും തമിഴ്നാട്ടിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും...

ഉദ്ഘാടനത്തിന് ഒരുദിവസം മാത്രം ബാക്കി നിൽക്കെ രാജസ്ഥാനിലെ പച്ച്പദ്ര റിഫൈനറിയിൽ തീപിടിത്തം....

ജമ്മു കാശ്മീരിലെ ഉധംപുരിൽ ബസ് മലഞ്ചെരിവിലേക്ക് മറിഞ്ഞ് മരണം 21 ആയി.... നിരവധി പേർക്ക് പരുക്ക്

ഡല്‍ഹി മദ്യനയ അഴിമതിക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നല്‍കിയ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി...

കോവിഡ് പ്രതിസന്ധി മൂലം വൈകിയ പാര്‍ലമെന്റിന്റെ സമ്മേളനത്തിന് സുരക്ഷാ-പ്രതിരോധ നിയന്ത്രണങ്ങള്‍ ഉറപ്പാക്കി വര്‍ഷകാല സമ്മേളനത്തിന് ഇന്നു തുടക്കം.

ഇന്നലെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാര്യോപദേശക സമിതി യോഗത്തില്‍ പ്രതിപക്ഷം ഇന്ത്യ-ചൈന സംഘര്‍ഷം ഉന്നയിച്ചിരുന്നു. തന്മൂലം ചൈനാ സംഘര്‍ഷ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയേക്കും.

ജൂണ്‍ 15-ന് 20 ജവാന്മാര്‍ക്കു ജീവന്‍ ബലി നല്‍കേണ്ടി വന്നതടക്കമുള്ള വിഷയം ഉയര്‍ത്തി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണു കോണ്‍ഗ്രസ് ആലോചന. ഇക്കാര്യത്തില്‍ യുപിഎ കക്ഷികള്‍ക്കു പുറമേ തൃണമൂല്‍ കോണ്‍ഗ്രസിനെ അടക്കം ഒപ്പം നിര്‍ത്താനും ശ്രമമുണ്ട്. ചൈനാ വിഷയത്തില്‍ നാളെ കക്ഷിനേതാക്കളുടെ യോഗം നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ നിലപാടു യോഗത്തെ അറിയിക്കുമെന്നും പാര്‍ലമെന്ററികാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി വ്യക്തമാക്കി.

രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായി സമ്മേളനത്തിനു മുന്‍പു സര്‍വകക്ഷി യോഗം എന്ന പതിവില്ലാതെയാണ് ഇക്കുറി വര്‍ഷകാല സമ്മേളനം തുടങ്ങുന്നതെന്ന് പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഒരു വര്‍ഷത്തിലേറെയായി പാര്‍ലമെന്റിലെത്താത്ത ഫാറൂഖ് അബ്ദുല്ല ഇന്ന് എത്തിയേക്കും. കഴിഞ്ഞ സമ്മേളനകാലത്ത് അദ്ദേഹം വീട്ടുതടങ്കലിലായിരുന്നു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉണ്ടാകില്ല. വിദേശത്തു ചികിത്സാര്‍ഥം പോയ സോണിയയ്‌ക്കൊപ്പമാണു രാഹുല്‍.

ഇന്നു മുതല്‍ ഒക്ടോബര്‍ 1 വരെ 18 ദിവസം ഞായറാഴ്ച അടക്കം തുടര്‍ച്ചയായി സമ്മേളിക്കും. ഇരുസഭകളും ഒരുമിച്ചു ചേരില്ല. ഇന്നു മാത്രം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ ലോക്‌സഭയും വൈകിട്ടു 3 മുതല്‍ 7 വരെ രാജ്യസഭയും സമ്മേളിക്കും. നാളെ മുതല്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ രാജ്യസഭയും വൈകിട്ടു 3 മുതല്‍ 7 വരെ ലോക്‌സഭയും.

ചോദ്യോത്തരവേളയും സ്വകാര്യ ബില്‍ അവതരണവും ഇല്ല. ശൂന്യവേള 30 മിനിറ്റാക്കി. എംപിമാരും സഹായികളും ജീവനക്കാരും മാധ്യമപ്രവര്‍ത്തകരും ആര്‍ടി പിസിആര്‍ പരിശോധന നടത്തി കോവിഡ് ഇല്ലെന്നുറപ്പാക്കണം. മാസ്‌ക്കും സാമൂഹിക അകലവും അടക്കം കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധം.
എംപിമാര്‍ക്കു പ്രത്യേക കോവിഡ് കിറ്റ്. 40 മാസ്‌ക്, 5 എന്‍95 മാസ്‌ക്, 20 കുപ്പി സാനിറ്റൈസര്‍, 40 ജോടി കയ്യുറകള്‍ തുടങ്ങിയവ കിറ്റില്‍.

സാമൂഹിക അകലം ഉറപ്പുവരുത്തുന്ന രീതിയില്‍ ഇരിപ്പിടം ക്രമീകരിക്കും. പ്രധാന ഹാളില്‍ രാജ്യസഭയില്‍ 57, ലോക്‌സഭയില്‍ 257 സീറ്റുകള്‍ വീതം മാത്രം. രാജ്യസഭാ ചേംബറില്‍ 60 ലോക്‌സഭാംഗങ്ങളെ ഇരുത്തും. സമാനമായി ലോക്‌സഭാ ചേംബറില്‍ 136 രാജ്യസഭാംഗങ്ങളും ഇരിക്കും. രാജ്യസഭയുടെ സന്ദര്‍ശകഗാലറിയില്‍ 51, ലോക്‌സഭയുടേതില്‍ 172 സീറ്റുകള്‍ എംപിമാര്‍ക്ക്.

സഭാ നടപടികളില്‍ ഏറിയ പങ്കും ഡിജിറ്റലാക്കും. പാര്‍ലമെന്റിനുള്ളിലെ കടലാസുകളും ഫയലുകളും തുടങ്ങി അകത്തെത്തുന്നവരുടെ ചെരിപ്പ് വരെ അണുവിമുക്തമാക്കാന്‍ സൗകര്യം. സീറ്റുകള്‍ പോളി കാര്‍ബണ്‍ ഷീറ്റുകള്‍ ഉപയോഗിച്ചു വേര്‍തിരിക്കും. എഴുന്നേറ്റ് നിന്നുള്ള അഭിസംബോധന ഒഴിവാക്കാം. ഇരുന്നുകൊണ്ടു സംസാരിക്കാം. ഓരോ 6 മണിക്കൂര്‍ കൂടുമ്പോഴും സഭയ്ക്കുള്ളിലെ എസിയുടെ വായുസഞ്ചാരം ക്രമീകരിക്കും. എംപിമാരുടെ ഹാജര്‍ രേഖപ്പെടുത്തുന്നതിന് മൊബൈല്‍ ആപ്പ്.

45 ബില്ലുകളാണ് പരിഗണിക്കുന്നത്. ഓര്‍ഡിനന്‍സുകള്‍ക്കു പകരമായി 11 നിയമങ്ങള്‍ പാസാക്കാനുണ്ട്. ഇതില്‍ 4 എണ്ണം കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ക്കും. പാപ്പരത്വ രണ്ടാം ഭേദഗതി ബില്‍, ബാങ്കിങ് ആന്‍ഡ് റഗുലേഷന്‍ ഭേദഗതി ബില്‍, നികുതി നിയമത്തിലെ ചില വ്യവസ്ഥകളില്‍ ഇളവ് നല്‍കുന്നതിനുള്ള ബില്‍, പകര്‍ച്ചവ്യാധി ഭേദഗതി ബില്‍, മന്ത്രിമാരുടെ ശമ്പളം, അലവന്‍സുകള്‍ സംബന്ധിച്ച ഭേദഗതി ബില്‍ തുടങ്ങിയവ പരിഗണിക്കപ്പെടും.

പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി ഭേദഗതി ബില്‍, മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് ഭേദഗതി ബില്‍ എന്നിവയും നിയമമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവരം ചോർത്തിയതാര്?  (2 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (3 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (3 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (3 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (4 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (4 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (4 hours ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.  (5 hours ago)

ശബരിമല യുവതി പ്രവേശനം... സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും  (5 hours ago)

വീണ്ടും സംഘര്‍ഷത്തിലേക്ക്... കീഴടങ്ങൽ പ്രതീക്ഷിക്കേണ്ടെന്ന് ഇറാൻ, ചർച്ചയിൽ പങ്കെടുത്തേക്കില്ല, ഒരുപാട് ബോംബുകൾ പൊട്ടും'; വെടിനിർത്തൽ തീരും മുൻപ് കരാറിൽ എത്താൻ ഇറാനെതിരെ ട്രംപിന്‍റെ കടുത്ത ഭീഷണി  (5 hours ago)

സ്കൂളിൽ ഹാൻഡ് ബോൾ പോസ്റ്റ് തലയിൽ വീണ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം...  (6 hours ago)

പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും തമിഴ്നാട്ടിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും...  (6 hours ago)

  ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നേടാനുള്ള അവസരം 30വരെ മാത്രം...  (7 hours ago)

ജനന രജിസ്‌ട്രേഷനിൽ തിരുത്തൽ... സത്യവാങ്മൂലം മാത്രം മതി  (7 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യാ  (7 hours ago)

Malayali Vartha Recommends