റെയില്‍പ്പാളം പരിശോധന ആയാസരഹിതമാക്കാന്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത റെയില്‍ ബൈസിക്കിളുമായി റെയില്‍വേ

ട്രാക്മാന്‍ വിഭാഗത്തിലെ ജീവനക്കാരുടെ ജോലിഭാരവും സമ്മര്‍ദവും കുറയ്ക്കാന്‍ റെയില്‍ ബൈസിക്കിളുമായി റെയില്‍വേ. റെയില്‍പ്പാളം പരിശോധന ആയാസരഹിതമാക്കാന്‍ റെയില്‍വേ സ്വന്തമായി വികസിപ്പിച്ചെടുത്തതാണ് ഈ സൈക്കിള്‍
രണ്ടുപേര്‍ക്ക് യാത്ര ചെയ്യാവുന്ന ഈ ബൈസിക്കിള്‍ 10 മുതല്‍ 15 വരെ കിലോ മീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കും.
സൈക്കിള്‍ വികസിപ്പിച്ചെടുത്തത് റെയില്‍വേ അസി. ഡിവിഷനല്‍ എന്‍ജിനീയര്‍ ഭൂപേഷ് പാണ്ഡെ, പ്രയാഗ് രാജ് ഡിവിഷനിലെ സീനിയര്‍ എന്‍ജിനീയര്‍ അഭയ്കുമാര്‍ എന്നിവരാണ്.
വളരെ വേഗം ട്രാക്കിലൂടെ സഞ്ചരിച്ച് പരിശോധന നടത്താനും അടിയന്തര അറ്റകുറ്റപ്പണികള്‍ വേണ്ട സ്ഥലത്തേക്കു വേഗത്തില്‍ എത്താനും കഴിയും. 3000 രൂപയാണ് ഒരെണ്ണത്തിന്റെ വില.
https://www.facebook.com/Malayalivartha


























