അമിത് ഷായ്ക്ക് വീണ്ടും എയിംസില്‍ സമ്പൂര്‍ണ ആരോഗ്യ പരിശോധന

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വീണ്ടും ചികിത്സ തേടി.
കോവിഡ് മുക്തനായ ശേഷവും ശ്വസന സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ വീണ്ടും സമാനമായ ബുദ്ധിമുട്ടുകളുണ്ടായെന്നു റിപ്പോര്‍ട്ടുകളുണ്ടെങ്കിലും മുന്‍നിശ്ചയപ്രകാരമുള്ള പരിശോധന മാത്രമാണെന്ന് എയിംസ് അധികൃതര്‍ പറഞ്ഞു.
അദ്ദേഹത്തെ ശനിയാഴ്ച രാത്രി 11-നാണ് എയിംസില്‍ പ്രവേശിപ്പിച്ചത്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുംമുന്‍പുള്ള 2 ദിവസത്തെ സമ്പൂര്‍ണ ആരോഗ്യ പരിശോധനയാണെന്ന് എയിംസ് പ്രോട്ടോക്കോള്‍ ഡിവിഷന്‍ ചെയര്‍പഴ്‌സന്‍ ഡോ. ആരതി വിജ് വിശദീകരിച്ചു.
https://www.facebook.com/Malayalivartha


























