ചൈനയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ 'ശക്തവും നിരന്തരവുമായ' പ്രതിരോധത്തില്‍ ഇന്ത്യയുടെ കരുത്ത് വളരെ വലുത്... വിചാരിക്കും പോലെയല്ല മോദിയുടെ കരുത്ത്... ഇത് ഉശിരുള്ള ആൺകുട്ടിയാണ്.. പൊത്തിലൊളിച്ച് ചൈന! കണ്ണുതള്ളി വിദേശ നയതന്ത്രജ്ഞര്‍

രാജ്യത്തെ അഭിനന്ദിച്ച് ഇന്ത്യയിലെ വിദേശ നയതന്ത്രജ്ഞര്‍. ചൈനയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ 'ശക്തവും നിരന്തരവുമായ' പ്രതിരോധത്തില്‍ ഇന്ത്യയുടെ കരുത്ത് വളരെ വലുതാണ്. അത് അംഗീകരിക്കാവുന്നതിനും അപ്പുറമാണ്. ഇപ്പോഴിതാ ദേശീയ മാദ്ധ്യമമായ 'ദ സണ്‍ഡേ ഗാര്‍ഡിയനോ'ടാണ് നയതന്ത്രജ്ഞര്‍ ചൈനയ്‌ക്കെതിരെയുള്ള ഇന്ത്യന്‍ പ്രതിരോധത്തെ പ്രശംസിക്കുകയും അതില്‍ ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നത്. വടക്ക് കിഴക്കന്‍ അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനങ്ങളെ ശക്തമായി നേരിട്ടത്, ലോകരാജ്യങ്ങള്‍ക്കിടയില്‍ 'കരുത്തുറ്റ രാജ്യം' എന്ന ഇന്ത്യയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിച്ചുവെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
തങ്ങളുടെ വ്യക്തിവിവരങ്ങള്‍ പുറത്തുവിടരുതെന്ന നിബന്ധനയോടെയാണ് ഇവര്‍ മാദ്ധ്യമവുമായി സംസാരിച്ചത്. മുന്‍പ് ഇന്ത്യന്‍ അധീനതയില്‍ അല്ലാതിരുന്ന അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ പ്രദേശങ്ങള്‍ കൂടി പിടിച്ചടക്കിയതിലൂടെ, യുദ്ധതന്ത്രജ്ഞര്‍ ചൈനയ്‌ക്കെതിരെ പോരാടാനുള്ള തങ്ങളുടെ സൈനികശേഷിയും നയകുശലതയുമാണ് പരസ്യമാക്കിയിരിക്കുന്നതെന്നും നയതന്ത്രജ്ഞര്‍ പറയുന്നു. 'ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകോപനങ്ങളെ അതിനൊത്ത രീതിയില്‍ നേരിടാനുള്ള ഇന്ത്യയുടെ വൈദഗ്ദ്യത്തെ ഞങ്ങള്‍ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍, ജൂണ്‍ അവസാനത്തോടെ ഇന്ത്യ അതിര്‍ത്തിയിലെ പ്രതിരോധ ശ്രമങ്ങളില്‍ നിന്നും പിന്നോട്ട് പോകുമെന്നായിരുന്നു ഞങ്ങളുടെ കണക്കുകൂട്ടലെന്നും ഏഷ്യ പെസിഫിക് മണ്ഡലത്തില്‍ നിന്നുമുള്ള ഒരു രാജ്യത്തെ നയതന്ത്ര ഉദ്യോഗസ്ഥന്‍ പറയുന്നു.
'ഞങ്ങളുടെ ഇന്റലിന്‍ജന്‍സ് ഏജന്‍സികള്‍ അത്തരത്തിലുള്ള വിവരങ്ങളായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് സംഭവിച്ച കാര്യങ്ങള്‍ ഞങ്ങളുടെ അനുമാനങ്ങള്‍ക്ക് തീര്‍ത്തും വിപരീതമായിരുന്നു. ഏഷ്യ തന്നെ തങ്ങളുടെ അധീനതയിലാക്കാനുള്ള ചൈനീസ് ശ്രമങ്ങള്‍ക്കാണ് ഇന്ത്യ തടയിട്ടതെന്നാണ് ഞങ്ങള്‍ കരുതുന്നതെന്നും അദ്ദേഹം പറയുന്നു. ഒരു യൂറോപ്യന്‍ രാജ്യത്തുനിന്നുമുള്ള ഡിഫന്‍സ് അറ്റാഷെയും സമാനമായ രീതിയിലാണ് പ്രതികരിച്ചത്. ചൈനീസ് ആപ്പുകള്‍ നിരോധിക്കുന്നതിലൂടെ ചൈനയുടെ അഭിമാനത്തിനാണ് ഇന്ത്യ ക്ഷതമേല്‍പ്പിച്ചതെന്നും ഭാവിയില്‍ ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ ലോകത്തിലെ മറ്റ് രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ ഈ നടപടി പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആപ്പുകള്‍ ബാന്‍ ചെയ്തത് ചൈനയുടെ സാമ്ബത്തിക ഘടനയെ കാര്യമായി ബാധിക്കാന്‍ സാദ്ധ്യതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഇതുവരെ ചൈനീസ് പ്രകോപനങ്ങളെ സഹിഷ്ണുതയോടെയാണ് ഇന്ത്യ നേരിട്ടതെങ്കില്‍ ഇപ്പോള്‍ മുഴക്കമുള്ള ശബ്ദത്തിലുള്ള, വ്യക്തമായ മുന്നറിയിപ്പാണ് രാജ്യം ചൈനയെ പ്രതിരോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തില്‍ ഇന്ത്യ പ്രതികരിക്കുമെന്ന് ചൈന കരുതിയിരുന്നില്ലെന്ന വിവരമാണ് തങ്ങളുടെ വിവിധ നയതന്ത്ര സ്രോതസുകള്‍ വഴി അറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ടിബറ്റന്‍ വംശജരായ സൈനികര്‍ക്കുള്ള ഇന്ത്യയുടെ 'സ്പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്സിനെ' ഇന്ത്യ അതിര്‍ത്തിയില്‍ നിയോഗിച്ചതിനെയും അദ്ദേഹം പ്രശംസിച്ചു. ഇന്ത്യയുടെ ഈ നടപടി ആശ്ചര്യജനകമാണെന്നും ചൈനയ്ക്കും ലോകത്തിനും അത് വ്യക്തമായ സന്ദേശമാണ് നല്‍കുന്നതെന്നുകൂടി യൂറോപ്യന്‍ രാജ്യത്തെ ഡിഫന്‍സ് അറ്റാഷെ പറഞ്ഞു.
അതേസമയം എ കെ 47 വെടിയുണ്ടകളെ വരെ ശക്തമായി പ്രതിരോധിക്കാന്‍ ശേഷിയുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ കവചങ്ങള്‍ നിര്‍മിച്ചിരിക്കുകയാണ് ഇന്ത്യ. ഹെെദരാബാദിലെ കാഞ്ചന്‍ബാഗ് ആസ്ഥാനമായുള്ള മിശ്ര ധാതു നിഗം ലിമിറ്റഡ്(മിഥാനി) ആണ് അത്യാധുനിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നിര്‍മിക്കുന്നത്. വളരെയധികം പ്രത്യേകതയുള്ളതാണ് ഈ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്. സെെനിക വാഹനങ്ങള്‍ക്കുള്ള സാങ്കേതികവിദ്യകളും ഇവര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.രാജ്യത്തിനായി ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററാണ്(ബാര്‍ക്) നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. അതുകൊണ്ടുതന്നെ ഈ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ക്ക് 'ഭാഭ കവച്' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള അര്‍ദ്ധ സെെനിക വിഭാഗങ്ങള്‍ക്കായി നൂറ് കണക്കിന് വരുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ഇതിനകം മാതൃകയായി നല്‍കിയിട്ടുണ്ട്. വലിയ തോതില്‍ ഇത്തരം ജാക്കറ്റുകള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് ലഭിച്ചു കഴിഞ്ഞു. ലോകമാകെ വികസിപ്പിച്ചെടുത്ത വെടിക്കോപ്പുകളെ ഞങ്ങള്‍ നിരീക്ഷിക്കുകയും ജാക്കറ്റുകള്‍ നവീകരിക്കുകയും അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നുണ്ടെന്ന് മിഥാനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി സഞ്ജയ് കുമാര്‍ പറയുന്നു.
പുതിയ പരീക്ഷണം വിജയകരവും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും ബി ഐ എസ് ലെവല്‍-6 സവിശേഷതകളും പാലിക്കുന്നതുമാണ്. ഇതിന്റെ പ്രത്യേകത എന്ന് പറയുന്നത് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, വാഹന ആയുധ ശേഖരണം, സായുധ സേനയുടെ സംരക്ഷണ ഗിയര്‍ എന്നിവയ്ക്കു പുറമെ സമ്ബൂര്‍ണ കവചം ഉണ്ടായിരിക്കും എന്നതാണ്.എത്രത്തോളം വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യമായാലും ഉപയോഗിക്കാന്‍ തക്കതായ എല്ലാ സവിശേഷതകളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിന് തെളിവ് എന്ന് പറയുന്നത് വാഹനത്തിന്റെ ഒരു ടയര്‍ വെടിവയ്ക്കുകയാണെങ്കില്‍ പോലും വാഹനത്തിന് വീണ്ടും ഒരു കിലോ മീറ്റര്‍ വരെയുള്ള ദൂരം സഞ്ചരിക്കാനാകും. സാങ്കേതിക രീതിയില്‍ ഈ സംവിധാനത്തെ റണ്‍ഫ്ലാറ്റ് ടയറുകള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ആയുധങ്ങള്‍ ഉള്‍പ്പെടെ ഏഴുപേരെയും വാഹനത്തിന് ഒരേസമയം വഹിക്കാന്‍ ശേഷിയുണ്ട്. അതുകൊണ്ടുതന്നെ ആവശ്യ സന്ദര്‍ഭങ്ങളില്‍ ക്വിക്ക് റെസ്പോന്‍സ് ടീമായും അകമ്ബടി വാഹനമായും മറ്റ് ചുമതല പ്രവര്‍ത്തനങ്ങള്‍ക്കായും ഈ വാഹനം ഉപയോഗിക്കാം. സ്വയം പര്യാപ്തത ആയുധ നിര്‍മ്മാണത്തില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായ പദ്ധതി ആത്മനിര്‍ഭര്‍ ഭാരത് ഉദ്യമത്തിന് കേന്ദ്ര പ്രതിരോധമന്ത്രാലയവും ശക്തമായ പിന്തുണ നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha


























