ഭാര്യയുമായുള്ള കലിപ്പ് സഹിക്കാനായില്ല... ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ കാലിൽ പിടിച്ച് തൂക്കിയെടുത്ത് നിലത്തടിച്ചപ്പോഴും കൈ വിറച്ചില്ല! മദ്യലഹരിയില്‍ മൂന്ന് വയസുകാരിയായ മകളെ കൊന്നത് ക്രൂരമായി... ഗുരുതരമായി പരിക്കേറ്റ അമ്മയെ ആശുപത്രിയിൽ എത്തിച്ചത് നാട്ടുകാർ....

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഭാര്യയുമായുള്ള കലഹത്തിനിടെ പിഞ്ചു കുഞ്ഞിനെ പിതാവ് നിലത്തടിച്ച് കൊലപ്പെടുത്തി.
കഴിഞ്ഞ ദിവസം രാവിലെ മദ്യലഹരിയിലെത്തിയ അമിത്, ഭാര്യ രേണുവിനെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. ഇതിനിടെയാണ് മൂന്നു വയസുകാരിയായ മകളെയും നിലത്തടിച്ച് കൊലപ്പെടുത്തിയത്. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഗുരുതരമായി പരിക്കേറ്റ അമ്മയെ ആശുപത്രിയിലെത്തിച്ചു.
അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കൃത്യം നടത്തി കടന്നു കളഞ്ഞ ബുലന്ദ്ഷഹര്‍ സ്വദേശി അമിത് എന്നയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മകളെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ വിവരം രേണുവിന്‍റെ വീട്ടുകാരെ വിളിച്ച് അറിയിച്ചതായും വേറെ എന്തോ കാരണം കൊണ്ടാണ് കുട്ടി മരിച്ചതെന്നും പറഞ്ഞു.
എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ സ്വന്തം മകളെ കൊലപ്പെടുത്തുകയും ഭാര്യയെ പരിക്കേല്‍പ്പിക്കുകയും ചെയ്തത് അമിത് തന്നെയാണെന്നാണ് വ്യക്തമാകുന്നത്. അമിത്, മദ്യത്തിന് അടിമയായിരുന്നുവെന്നും ഭാര്യയുമായി നിരന്തരം കലഹമായിരുന്നുവെന്നും തെളിഞ്ഞത് അയല്‍വാസികളോട് നടത്തിയ അന്വേഷണത്തിലാണ് .
രണ്ട് ദിവസം മുമ്ബും ഇരുവരും തമ്മില്‍ വലിയ കലഹം നടന്നതായി അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























