രാജ്യം സൈനികര്‍ക്ക് പിന്നില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്ന സന്ദേശം പാര്‍ലമെന്റ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ ചൈന അതിർത്തിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ രൂക്ഷമാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്., അവിടെ എന്തുമാത്രം ത്യാഗം സഹിച്ചാണ് രാജ്യത്തിന്റെ സംരക്ഷണത്തിനായി ഇന്ത്യൻ സൈനികർ നിൽക്കുന്നത് എന്ന കാര്യം ഏറെ ശ്രദ്ധേയമാണ്... പ്രതികൂലസാഹചര്യങ്ങളെ പോലും വകവച്ചു കൊണ്ട് ഇന്ത്യൻ സൈനികർ രാജ്യത്തിന്റെ സുരക്ഷ മുൻനിർത്തി ആ സ്ഥലത്ത് തുടരുന്നു . അവരുടെ ആ ധീരതയും ത്യാഗവും പ്രശംസനീയമാണ്...ഇപ്പോൾ ഇതാ പ്രധാനമന്ത്രി മോദിയുടെ വാക്കുകൾ ശ്രദ്ധേയമാകുകയാണ്...
രാജ്യം സൈനികര്‍ക്ക് പിന്നില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്ന സന്ദേശം പാര്‍ലമെന്റ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റിന് മുന്നില്‍ ലോക്‌സഭ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . നമ്മുടെ സൈനികര്‍ അവരുടെ മാതൃരാജ്യത്തെ സംരക്ഷിക്കാനുള്ള അഭിനിവേശത്തോടെയും ധൈര്യത്തോടെയും ശക്തമായ ദൃഢനിശ്ചയത്തോടുംകൂടി അതിര്‍ത്തിയില്‍ ഉറച്ച് നില്‍ക്കുന്നു.
പ്രയാസകരമായ സാഹചര്യങ്ങളിലാണ് അവര്‍ നില്‍ക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മഞ്ഞ് വീഴ്ചയും ഉണ്ടാകും. അതേ ദൃഢതയോടുകൂടി തന്നെ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികരുടെ പിന്നില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന ഐക്യത്തോടെയുള്ള ശബ്ദത്തില്‍ പാര്‍ലമമെന്റില്‍ നിന്ന് ഒരു സന്ദേശം ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു . സൈനികർക്ക് രാജ്യം എത്തരത്തിലുള്ള പിന്തുണയാണ് നൽകേണ്ടതെന്നും പ്രധാനമന്ത്രിയുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. 'പാര്‍ലമെന്റിലെ എല്ലാ അംഗങ്ങളും നമ്മുടെ സൈനികര്‍ക്കൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുമെന്നതിന് വ്യക്തമായ സന്ദേശം നല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നു . പാര്‍ലമെന്റ് സമ്മേളനം വ്യത്യസ്തമായ ഒരു സമയത്താണ് ആരംഭിക്കുന്നത്. കൊറോണയുമുണ്ട്, ചുമതലയുമുണ്ട്. എംപിമാര്‍ ചുമതലയുടെ പാത തിരഞ്ഞെടുത്തു. അവരെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു. ഇത്തവണ ലോക്‌സഭയും രാജ്യസഭയും വ്യത്യസ്ത സമയത്താണ് നടക്കുക. ശനി, ഞായര്‍ ദിവസങ്ങളില്‍ സഭ ചേരും. എല്ലാം എംപിമാരും ഇത് അംഗീകരിച്ചുവെന്നും മോദി പറഞ്ഞു.
https://www.facebook.com/Malayalivartha


























