ജര്‍മ്മനിയും ഇന്ത്യയോടൊപ്പം ചേര്‍ന്നുകഴിഞ്ഞു... ചൈന മുട്ടിലിഴയുന്നു... ഇന്ത്യയോടൊപ്പം അണിനിരന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ മോദിയുടെ യഥാര്‍ത്ഥ കളി തുടങ്ങി

ഇതാണ് ഇന്ത്യയുടെ ജാനാധിപത്യ വിജയം .യുഎന്‍ കമ്മീഷന്റെ എക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ഇന്ത്യയെ പ്രശംസിച്ചു ലോകരാജ്യങ്ങള്‍ ഇറങ്ങുമ്പോള്‍ ഇന്തോ പസഫിക് മേഖലയില്‍ ഭീകരത സൃഷ്ടിക്കാന്‍ യുദ്ധക്കപ്പലുകളുമായി കച്ചകെട്ടി കടലാധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ച ചൈനീസ് വ്യാളികളെ തുരത്താന്‍ ഇന്ത്യയ്ക്കൊപ്പം അണിനിരക്കാനാണ് യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളുടെയും ശ്രമം .ഇന്ത്യയുടെ നേതൃത്വത്തില്‍ ശക്തമായ ഇടപെടല്‍ ഉണ്ടാക്കി സമുദ്രമേഖലയിലെ അവരുടെ ആധിപത്യ സ്വഭാവം തകര്‍ക്കാനായി യൂറോപ്പിലെ ഏറ്റവും പ്രബലമായ രാജ്യങ്ങളില്‍ ഒന്നായ ജര്‍മ്മനിയും ഇറങ്ങിക്കഴിഞ്ഞു .ചൈനയുടെ അവസരവാദ മുതലെടുപ്പ് ഇനി ഒരു രാജ്യത്തിന്റെ മുന്നിലും ചിലവാകില്ല എന്ന് ഒരിക്കല്‍ കൂടി വിളിച്ചോതുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക് .
ചൈനയുടെ അവകാശവാദങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്ത രാജ്യങ്ങളെ ഭയപ്പെടുത്തി വരുതിക്ക് നിര്‍ത്താമെന്ന് കരുതിയെങ്കില്‍ അത് തെറ്റിപ്പോയി .ജിങ് പിംഗ് ചൈനീസ് ജനതയോട് കാണിക്കുന്ന കൊടുംക്രൂരതകള്‍ക്ക് മാപ്പില്ല എന്ന് വ്യക്തമാക്കുകയാണ് ജര്‍മ്മനിയും ഇതുവഴി ചെയ്തിരിക്കുന്നത് .മലാക്ക കടലിടുക്കില്‍ ചരക്കുഗതാഗതം നിയന്ത്രിക്കാനും ചൈനീസ് കപ്പലോട്ടം ദുഷ്‌കരമാക്കാനുമായി ഇന്ത്യയും ജപ്പാനും സംയുക്തമായി നാവിക അഭ്യാസം നടത്തിയിരുന്നു .ചൈനയുടെ അധീനതയിലാണ് ദക്ഷിണ ചൈനാക്കടല്‍ എന്ന അവകാശവാദം അംഗീകരിക്കാം കഴിയില്ലെന്ന് നേരത്തെ തന്നെ ജപ്പാന്‍ വ്യക്തമാക്കിയതാണ് .
അതിനു പിന്നാലെയാണ് ഇന്ത്യയും അമേരിക്കയും ശക്തമായ പ്രതിരോധം തീര്‍ക്കാനായി രംഗത്തുവന്നത് .കോവിഡ് കാലഘട്ടത്തില്‍ പോലും മുതലെടുപ്പ് നയവുമായി മുന്നോട്ട് പോകുന്ന ചൈനയുടെ വാണിജ്യ തന്ത്രത്തെ യൂറോപ്യന്‍ രാജ്യങ്ങള്‍ ആശകയോടെയാണ് കണ്ടിരുന്നത് .അഭിപ്രായവ്യത്യാസമുള്ളവരെയും എതിര്‍ക്കുന്നവരെയും തച്ചുടയ്ക്കാന്‍ ഏതു നീചമായ പ്രവര്‍ത്തിയും ചെയ്യാന്‍ മടിയില്ലാത്ത ചൈനയുടെ കിരാത നടപടിക്കെതിരെയുള്ള അനൗദ്യോഗികമായി രൂപപ്പെട്ട ഒരു ഒത്തുചേരലായാണ് ജര്‍മ്മനി അടക്കമുള്ള രാജ്യങ്ങളുടെ ഒത്തുചേരലിനെ ലോകരാജ്യങ്ങള്‍ സശ്രദ്ധയോടെ വീക്ഷിക്കുന്നത് ഇന്തോ-പസഫിക് മേഖലയിലെ ചൈനീസ് കടന്നു കയറ്റം ഇല്ലാതാക്കാന്‍ ഇന്ത്യയ്ക്കൊപ്പം കൈകോര്‍ക്കാന്‍ ലോകരാജ്യങ്ങള്‍ എത്തുന്നതോടെ വിദേശ നയത്തിലും പ്രതിരോധ മേഖലയിലും ഇന്ത്യ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുമെന്നാണ് വ്യക്തമാവുന്നത് .
ഇന്തോ പസഫിക് മേഖലയിലെ സഹകരണം മെച്ചപ്പെടുത്താന്‍ ഇന്ത്യയുമായി ജര്‍മ്മനി ധാരണയിലാകാന്‍ ഒരുങ്ങുന്നതോടെ ഫ്രാന്‍സിനൊപ്പം ഇന്ത്യയ്ക്ക് മറ്റൊരു പ്രബല സുഹൃത്തിനെ കൂടി ലഭ്യമാകുകയാണ് . ഇന്തോ- പസഫിക് മേഖലയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന ചൈനയ്ക്ക് ജര്‍മ്മനിയുടെ നീക്കം കനത്ത പ്രഹരമായിരിക്കുകയാണ്.മികച്ച പ്രതിരോധ ശേഷിയുള്ള യൂറോപ്യന്‍ രാജ്യമാണ് ജര്‍മ്മനി .മാത്രമല്ല യൂറോപ്യന്‍ സമ്പത്ത്ഘടനയുടെ വലിയൊരു പങ്ക് വഹിക്കുന്നത് ജര്‍മ്മനിയും ഫ്രാന്‍സുമാകയാല്‍ ചൈനയുടെ വിദേശനയത്തെ സംബന്ധിച്ചടത്തോളം സ്ഥിതിവിശേഷങ്ങള്‍ അതീവ ഗൗരവം എറിയതാണ് മനുഷ്യവകാശ മൂല്യങ്ങള്‍ തെല്ലും വിലകല്പിക്കാതെ ന്യൂനപക്ഷ വിഭാഗമായ ഉയിഗുര്‍ മുസ്ലീങ്ങള്‍ക്കെതിരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ചൈന നടത്തുന്നത്. ഇത് അതീവ ഗൗരവത്തോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ കാണുന്നതിനിടെയാണ് ജര്‍മ്മനിയുടെ നിര്‍ണ്ണായക നടപടി. ഇവരുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് ഇന്ത്യയുമായുള്ള സഹരകരണത്തിനായുള്ള ധാരണയിലൂടെ ജര്‍മ്മനിയും ലക്ഷ്യമിടുന്നത്.ഇതിനായുള്ള ഭാവിപദ്ധതികള്‍ ഇന്ത്യയുമായി ചേര്‍ന്ന് നടപ്പിലാക്കാനും സാധ്യതയുണ്ട് .
അടുത്തിടെ നിയമങ്ങളുടെയും അന്താരാഷ്ട്ര സഹകരണത്തിന്റെയും അടിസ്ഥാനത്തില്‍ ആഗോള ക്രമം രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായി ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി ഹെയ്കോ മാസ് പറഞ്ഞിരുന്നു. ഇതിനായി സമാന താത്പര്യങ്ങളുള്ള രാജ്യങ്ങളുമായി കൈകോര്‍ക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുമായി സഹകരണത്തിനൊരുങ്ങുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.ചൈനയുടെ നയങ്ങള്‍ യൂറോപ്യന്‍ യൂണിയന് ഭീഷണിയാകും വിധത്തില്‍ അപകടകരമായി തുടരുന്നതും ഏഷ്യന്‍ രാജ്യങ്ങളില്‍ വച്ച് ചൈനയെ നേരിടാന്‍ ഏറ്റവും കരുത്തര്‍ ഇന്ത്യ തന്നെയാണെന്ന തിരിച്ചറിവും ജര്‍മ്മനിയെ കൂടുതല്‍ ഇന്ത്യന്‍ നയതന്ത്രത്തിലേക്ക് അടുപ്പിക്കുന്നു . ചൈനയോടുള്ള പ്രതികാര നടപടിയെന്നോണമാണ് ജര്‍മ്മനി ഇന്ത്യയുമായി സഹകരിക്കാന്‍ തീരുമാനിച്ചത് എന്ന റിപ്പോര്‍ട്ടുകളുണ്ട് എന്നതിനാല്‍ തന്നെ പാകിസ്താനും ഇത് വെല്ലുവിളിയായി മാറിക്കഴിഞ്ഞു .
ഏഷ്യന്‍ രാജ്യങ്ങളിലെ വ്യാപാരത്തില്‍ ചൈനീസ് സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം കടുത്ത പ്രതിസന്ധിയാണ് ജര്‍മ്മനി നേരിടുന്നത്. ഇതാണ് പെട്ടെന്നൊരു തീരുമാനത്തിലേക്ക് ജര്‍മ്മനിയെ എത്തിച്ചിരിക്കുന്നത് എന്നാണ് വിവരം. ഇന്തോ-പസഫിക് മേഖലയിലെ ജര്‍മ്മനിയുടെ വ്യാപാരത്തിന്റെ അന്‍പത് ശതമാനം ലാഭവും സ്വന്തമാക്കുന്നത് ചൈനയാണ്.ഇതിനൊരു തടയിടാന്‍ ഇന്ത്യയുമായുള്ള സഹകരണം സഹായകമാകും എന്ന കണക്കുകൂട്ടലും അവര്‍ക്കിടയിലുണ്ട്.
https://www.facebook.com/Malayalivartha