വിവാഹത്തിന് മുമ്പേ തുടങ്ങിയ ഫേസ്ബുക്ക് സൗഹൃതം... ഭാര്യയുടെ ഫേസ്ബുക്ക് സുഹൃത്തിനെ തേടിപിടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്

വിവാഹത്തിന് മുമ്പേ പരിചയപ്പെട്ട ഫേസ്ബുക്ക് സുഹൃത്തിനെ തേടിപിടിച്ച് കൊലപ്പെടുത്തി യുവതിയുടെ ഭര്‍ത്താവ്. യുവതി ഇതുവരെ നേരില്‍ കാണാത്ത ഫേസ്ബുക്ക് സുഹൃത്തിനെയാണ് ഭര്‍ത്താവ് തേടിപിടിച്ച് കൊലപ്പെടുത്തിയത്. പൂനെയിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് അജയ് ഷെയ്ഖ് എന്നയാളാണ് അറസ്റ്റിലായത്. സഞ്ജയ് നഗര്‍ സ്വദേശിയായ സൗരഭ് വ്യങ്കട്ട് ജാദവ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച പൂനെ ഓങ് ആശുപത്രിയ്ക്ക് സമീപമാണ് കൊലപാതകം നടന്നത്.
തന്റെ ഭാര്യ സൗരഭിനോട് ഫേസ്ബുക്കില്‍ ചാറ്റ് ചെയ്യുന്നതില്‍ പ്രതി അസ്വസ്ഥനായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. സുഹൃത്തിന്റെ സഹായത്തോടെയാണ് അജയ് ഷെയ്ഖ് കൊലപാതകം നടത്തിയത്. യുവാവിനെ കാണാനെത്തിയ ഇയാള്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് അയാളെ ആക്രമിക്കുകയായിരുന്നു.
കൊല്ലപ്പെട്ട സൗരഭിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പ്രതിയുമായുള്ള വിവാഹത്തിന് മുമ്‌ബേ തന്നെ യുവതിയും സൗരഭും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടിരുന്നു. പതിവായി ചാറ്റ് ചെയ്യാറുണ്ടെങ്കിലും ഇരുവരും ഇതുവരെയും നേരില്‍ കണ്ടിട്ടില്ല.
https://www.facebook.com/Malayalivartha


























