കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കോവിഡ്

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കോവിഡ്. ഗഡ്കരി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസം ക്ഷീണം തോന്നിയതിനെ തുടര്‍ന്ന് ഡോക്ടറെ കണ്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോള്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. സ്വയം നിരീക്ഷണത്തില്‍ പോവുകയാണെന്നും ഗഡ്കരി ട്വിറ്ററില്‍ കുറിച്ചു.
താനുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും ജാഗ്രതയോടെയും സുരക്ഷയോടും ഇരിക്കണമെന്നും ഗഡ്കരി അഭ്യര്‍ഥിച്ചു. അമിത് ഷാ ഉള്‍പ്പടെ നിരവധി കേന്ദ്രമന്ത്രിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























