Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ.. ഇറാൻ ചർച്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു.. അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ നടക്കുന്നു..ടെഹ്‌റാനെ ശവപ്പറമ്പാക്കും..


കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യായ സംഹിത  വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ ഹർജി തിരുവനന്തപുരം പോക്സോ കോടതി ഇന്ന് പരിഗണിക്കും


സങ്കടമടക്കാനാവാതെ.... കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു...


ഉന്നത പദവിയും അപ്രതീക്ഷിത ധനലാഭവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...

കശ്മീരില്‍ മൂന്ന് ഭീകരെ സൈന്യം വധിച്ചു; മലയാളി സൈനികന്റെ വിരമൃത്യുവിന് പകരം വീട്ടി ഇന്ത്യന്‍ സേന; ഏറ്റുമുട്ടലിന്‍ ഒരു ഗ്രാമീണയും കൊല്ലപ്പെട്ടു; രണ്ടു സൈനികര്‍ക്ക് പരിക്ക്; പരിശോധന ശക്തമാക്കി സൈന്യം; ഒരേ സമയം രണ്ടു അതിര്‍ത്തികളിലും യുദ്ധ സജ്ജമായി ഇന്ത്യന്‍ സൈനികര്‍

17 SEPTEMBER 2020 11:05 AM IST
മലയാളി വാര്‍ത്ത

More Stories...

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ

പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും തമിഴ്നാട്ടിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും...

ഉദ്ഘാടനത്തിന് ഒരുദിവസം മാത്രം ബാക്കി നിൽക്കെ രാജസ്ഥാനിലെ പച്ച്പദ്ര റിഫൈനറിയിൽ തീപിടിത്തം....

ജമ്മു കാശ്മീരിലെ ഉധംപുരിൽ ബസ് മലഞ്ചെരിവിലേക്ക് മറിഞ്ഞ് മരണം 21 ആയി.... നിരവധി പേർക്ക് പരുക്ക്

ഡല്‍ഹി മദ്യനയ അഴിമതിക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നല്‍കിയ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി...

കശ്മീരിലെ രജൗരിയില്‍ ഷെല്ലാക്രമണത്തില്‍ വിരമൃത്യു വരിച്ച മലയാളി സൈനികന്‍ അനീഷ് തോമസിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പകരംവീട്ടന്‍. ജമ്മുകാശ്മീരിലെ ശ്രീനഗറിലെ ബാറ്റമാലോ പ്രദേശത്ത് ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലിന് മൂന്ന് ഭീകരെയാണ് സൈന്യം വധിച്ചത്. ഭീകരുടെ ആക്രമണത്തില്‍ ഗ്രാമത്തിലെ സ്ത്രീ കൊല്ലപ്പെട്ടു. സംഭവത്തില്‍ രണ്ട് സെനികര്‍ക്ക് പരുക്കേറ്റതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ ഭീകരര്‍ കടന്നുകയറ്റം നടത്തിട്ടുണ്ടോയെന്നറിയാന്‍ പരിശോധനകള്‍ തുടരുകയാണ്. ഇതോടെ പാകിസ്ഥാന്‍ കഴിഞ്ഞ രണ്ടു ദിവസമായി കാശ്മീരിലെ അതിര്‍ത്തി പ്രദേശത്തു നടത്തിയ ഷെല്ലാക്രമണം ഭീകരെ നുഴഞ്ഞ് കയറുന്നതിന് സഹായിക്കുന്നതിന് വേണ്ടിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പാകിസ്ഥാന് കനത്ത മറുപടി നല്‍കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ സേന. ഇക്കാര്യം നേരത്തെ തന്നെ സൈന്യം വ്യക്തമാക്കിയതാണ്. പാകിസ്ഥാന്റെ പ്രദേശത്ത് കയറി ആക്രമണം നടത്തുമെന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.

പാകിസ്ഥാന്‍ തുടര്‍ച്ചയായി അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്. ലഡാക്ക് മേഖലയില്‍ ചൈനക്ക് സൈന്യം തിരിച്ചടി നല്‍കുമ്പോളാണ് പാകിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കുന്നത്. ഇതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. യുദ്ധ സമാനമായ രണ്ട് അതിര്‍ത്തി പ്രദേശങ്ങള്‍ ഒരെ സമയം ശ്രദ്ധ കേന്ദ്രകരിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് ഇപ്പോള്‍ ഇന്ത്യന്‍ സൈന്യത്തിന് മേല്‍ വന്നിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തി എന്തെന്ന് ശത്രുകള്‍ മനസിലാക്കിട്ടില്ല. എതു സാഹചര്യത്തിലും തിരിച്ചടിക്കാന്‍ ശക്തരായിയാണ് നമ്മുടെ സൈന്യം തയ്യാറെടുപ്പ് നടത്തുന്നത്. ഇപ്പോള്‍ ഇന്ത്യയില്‍ നുഴഞ്ഞ് കയറിയ ദീകരരെയാണ് വകവരുത്തിയതെങ്കില്‍ ഇനി സൈന്യം ചെയ്യാന്‍ പോരുന്നത് അതിര്‍ത്തി കടന്ന് ചെന്ന് ഭീകരരുടെ താവളങ്ങള്‍ തകര്‍ക്കുക എന്ന സര്‍ജിക്കല്‍ അറ്റാക് തന്നെയായിരിക്കും. ഇതിന് മുന്നോടിയായിയുള്ള ചര്‍ച്ചകള്‍ അജിത്ത് ഡോവലിന്റെ നേതൃത്വത്തില്‍ ബിപിന്‍ രാവത്ത് ഉള്‍പ്പെടെയുള്ള സൈനിക മേധാവികള്‍ നടത്തുന്നുണ്ട്.

ഇതിന് മുന്നോടിയായിയാണ് അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനങ്ങള്‍ തുടരുന്നതിനിടെ ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യന്‍ സൈന്യം രഗത്ത് വന്നത്. കിഴക്കന്‍ ലഡാക്കില്‍ ശൈത്യകാലത്തടക്കം പൂര്‍ണതോതിലുള്ള യുദ്ധത്തിനായി ഇന്ത്യന്‍ സൈന്യം പൂര്‍ണസജ്ജമാണെന്ന് നോര്‍ത്തേണ്‍ കമാന്‍ഡ് പറഞ്ഞിരുന്നു. ചൈന യുദ്ധത്തിനുള്ള സാഹചര്യമുണ്ടാക്കുകയാണെങ്കില്‍ മികച്ച പരിശീലനം നേടിയ, നല്ലരീതിയില്‍ തയ്യാറെടുത്ത, മാനസികമായി കരുത്ത് നേടിയ ഇന്ത്യന്‍ സൈനികരെയാവും അവര്‍ക്ക് നേരിടേണ്ടി വരികയെന്നും പ്രസ്താവനയില്‍ പറയുന്നു. ശാരീരികവും മാനസികവുമായി ഇന്ത്യന്‍ സൈനികരോട് താരതമ്യം ചെയ്യുമ്പോള്‍ ചൈനീസ് സൈനികരില്‍ ഭൂരിഭാഗവും നഗരപ്രദേശങ്ങളില്‍നിന്നുള്ളവരാണ്. ഇത്തരം മേഖലകളില്‍ അവര്‍ക്ക് ദീര്‍ഘകാലം തുടരാനാവില്ല. അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്ന, സമാധാനം ഇഷ്ടപ്പെടുന്ന രാഷ്ട്രമാണ് ഇന്ത്യ. പ്രശ്‌നങ്ങളെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നത്. എന്നാല്‍ അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ചര്‍ച്ചകള്‍ തുടരുമ്പോഴും സൈനിക തലത്തില്‍ ഇന്ത്യ പൂര്‍ണതോതില്‍ സജ്ജമാണ്. ഇത് പാകിസ്ഥാനുകൂടിയുള്ള മുന്നറിയിപ്പാണ്.

അതെ സമയം കാശ്മീരിലെ രജൗരി ജില്ലയിലെ നിയന്ത്രണ രേഖക്ക് സമീപമുണ്ടായ പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിലാണ് മലയാളി സൈനികന്‍ വിരമൃത്യു വരിച്ചത്. ആക്രമത്തില്‍ ഒരു മേജര്‍ ഉള്‍പ്പെടെ മറ്റൊരു സൈനികനും പരിക്കേറ്റിരുന്നു. അന്തരിച്ച സൈനിക അനിഷ് തോമസിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ തിരുവനന്തപുരത്ത് എത്തുന്ന മൃതദേഹം വയലാ മാര്‍ത്തശ്മുനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവരം ചോർത്തിയതാര്?  (3 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (3 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (3 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (4 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (4 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (4 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (5 hours ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.  (5 hours ago)

ശബരിമല യുവതി പ്രവേശനം... സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും  (6 hours ago)

വീണ്ടും സംഘര്‍ഷത്തിലേക്ക്... കീഴടങ്ങൽ പ്രതീക്ഷിക്കേണ്ടെന്ന് ഇറാൻ, ചർച്ചയിൽ പങ്കെടുത്തേക്കില്ല, ഒരുപാട് ബോംബുകൾ പൊട്ടും'; വെടിനിർത്തൽ തീരും മുൻപ് കരാറിൽ എത്താൻ ഇറാനെതിരെ ട്രംപിന്‍റെ കടുത്ത ഭീഷണി  (6 hours ago)

സ്കൂളിൽ ഹാൻഡ് ബോൾ പോസ്റ്റ് തലയിൽ വീണ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം...  (6 hours ago)

പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും തമിഴ്നാട്ടിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും...  (6 hours ago)

  ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നേടാനുള്ള അവസരം 30വരെ മാത്രം...  (7 hours ago)

ജനന രജിസ്‌ട്രേഷനിൽ തിരുത്തൽ... സത്യവാങ്മൂലം മാത്രം മതി  (7 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യാ  (7 hours ago)

Malayali Vartha Recommends