സെപ്റ്റംബര്‍ 30-ന് ബാബ്റി മസ്ജിദ് ആക്രമണ കേസ് വിധി
ലക്നൗവിലെ പ്രത്യേക സിബിഐ കോടതി ബാബ്റി മസ്ജിദ് ആക്രമണക്കേസില്‍ സെപ്റ്റംബര്‍ 30-ന് വിധി പറയും. 27 വര്‍ഷത്തിനു ശേഷമാണ് കേസിന്റെ വിധി വരുന്നത്.
ബിജെപിയുടെ പ്രമുഖ നേതാക്കളായ എല്‍.കെ അദ്വാനി, എംഎം ജോഷി, ഉമാ ഭാരതി, വിനയ് കട്യാര്‍ എന്നിവര്‍ ഉള്‍പ്പെടെ, 1992-ലെ ബാബ്റി മസ്ജിദ് ആക്രമണ കേസില്‍ 32 പ്രതികളാണുള്ളത്.
സെപ്റ്റംബര്‍ 30-നകം കേസില്‍ വിധി പുറപ്പെടുവിപ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണിത്. വിധി പറയുന്ന ദിവസം കേസിലെ എല്ലാ പ്രതികളും കോടതിയില്‍ ഹാജരാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കേസില്‍ ഓഗസ്റ്റ് 31-നുള്ളില്‍ വിധി പറയണമെന്ന് നേരത്തേ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സെപ്റ്റംബര്‍ 30 വരെ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ സമയം നീട്ടി നല്‍കുകയായിരുന്നു. കേസില്‍ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി മൊഴി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha