കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി
കോവിഡ് മുക്തനായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി . കോവിഡ് ബാധിച്ചതിനെ തുടര്‍ന്നുള്ള ചികിത്സക്കായിട്ടായിരുന്നു അദ്ദേഹം ഡല്‍ഹി എയിംസില്‍ ആയിരുന്നത് . കഴിഞ്ഞ ദിവസം രാവിലെ ഏഴു മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഓഗസ്റ്റ് 18-നായിരുന്നു എയിംസില്‍ പ്രവേശിപ്പിച്ചത്.
ശനിയാഴ്ച രാത്രി 11 മണിയോടെ അദ്ദേഹത്തെ പ്രവേശിപ്പിക്കുകയായിരുന്നു . വിവിഐപികള്‍ക്ക് ആയി നീക്കി വച്ചിട്ടുള്ള സി.എന്‍ ടവറിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. എയിംസ് ഡയറക്ടര്‍ ആയ ഡോ. രണ്‍ദീപ് ഗുലേരിയയാണ് ആഭ്യന്തരമന്ത്രിയെ ചികിത്സിച്ചത്. കോവിഡ് മുക്തി നേടി ആശുപത്രി വിട്ടതിനു ശേഷം കഴിഞ്ഞ ഒരു മാസമായി കോവിഡിനു ശേഷമുള്ള അസുഖങ്ങള്‍ക്ക് ചികിത്സയിലാണ് അദ്ദേഹം . കോവിഡിനു ശേഷമുള്ള അസുഖങ്ങള്‍ ബാധിച്ചതിനെ തുടര്‍ന്ന് ആണ് ഓഗസ്റ്റ് 18ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് രണ്ടിന് ആയിരുന്നു അമിത് ഷാ തനിക്ക് കോവിഡ് ബാധിച്ചെന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഗുരുഗ്രാമിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം എയിംസില്‍ പ്രവേശിപ്പിച്ചത്.
https://www.facebook.com/Malayalivartha