Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുപ്പതുകാരിക്ക് പാമ്പുകൾ വെറും വിനോദമല്ല, കോടികൾ ലാഭം തരുന്ന ബിസിനസ്സാണ്..നഗരത്തിലെ ആഡംബര ജീവിതം ഉപേക്ഷിച്ച് സ്വന്തം ഗ്രാമത്തിലെത്തി 50,000 പാമ്പുകളെ വളർത്തുന്നു..


ആൽജോയ്ക്ക് അന്ത്യയാത്രയേകാൻ ഒരു നാട് മുഴുവൻ എത്തി.. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരൻ അനോഷിന് അവസാനമായി അനിയനെ കാണാൻ വീഡിയോകോളെത്തി. ..


വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ.. ഇറാൻ ചർച്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു.. അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ നടക്കുന്നു..ടെഹ്‌റാനെ ശവപ്പറമ്പാക്കും..


കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യായ സംഹിത  വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ ഹർജി തിരുവനന്തപുരം പോക്സോ കോടതി ഇന്ന് പരിഗണിക്കും


സങ്കടമടക്കാനാവാതെ.... കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു...

നുഴഞ്ഞുകയറ്റം നടത്താൻ അതിതീവ്രമായ ശ്രമങ്ങൾ നടത്തി ചൈനീസ് ഭരണകൂടം; കൂടുതൽ തോതിൽ ആയുധങ്ങൾ സജ്ജീകരിക്കാൻ തയ്യാറായി ഇന്ത്യൻകരസേന, പുതിയ നാടകീയ നീക്കത്തിലേക്ക്...

18 SEPTEMBER 2020 04:35 PM IST
മലയാളി വാര്‍ത്ത

More Stories...

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ

പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും തമിഴ്നാട്ടിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും...

ഉദ്ഘാടനത്തിന് ഒരുദിവസം മാത്രം ബാക്കി നിൽക്കെ രാജസ്ഥാനിലെ പച്ച്പദ്ര റിഫൈനറിയിൽ തീപിടിത്തം....

ജമ്മു കാശ്മീരിലെ ഉധംപുരിൽ ബസ് മലഞ്ചെരിവിലേക്ക് മറിഞ്ഞ് മരണം 21 ആയി.... നിരവധി പേർക്ക് പരുക്ക്

ഡല്‍ഹി മദ്യനയ അഴിമതിക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നല്‍കിയ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി...

ഇത് ചൈനയുടെ പുതിയ അടവാണെന്ന് ഇന്ത്യൻ കരസേനയെ ആരും പഠിപ്പിക്കേണ്ട .ചതിയുടെ ബാലപാഠങ്ങൾ ലോകത്ത് ആരെയും പഠിപ്പിക്കാനും അത് കാട്ടികൊടുക്കാനും കെല്പുള്ളവരാണ് ലിബറേഷൻ ആർമിക്കാർ. ഒരു ഭാഗത്തുകൂടി നുഴഞ്ഞു കയറ്റത്തിന് ലക്ഷ്യമിട്ടു കൊണ്ട് മറ്റൊരു ഭാഗത്തു ആക്രമണം നടത്തുന്ന പുതിയ പരീക്ഷണം ചൈന നടത്തുകയാണ്. ടംചോക്കിലും തവാങിലുമെല്ലാം നുഴഞ്ഞുകയറ്റം നടത്താൻ അതിതീവ്രമായ ശ്രമങ്ങൾ ചൈനീസ് ഭരണകൂടം നടത്തി വരികയാണ് .അതിനു പരിപൂർണ്ണ പിന്തുണയാണ് ചൈനയുടെ വിദേശ കാര്യ മന്ത്രി വാങ് യി ലിബറേഷൻ ആർമിക്ക് നൽകിയിരിക്കുന്നത് .ചൈനയിൽ പ്രതിരോധ മന്ത്രി ഉണ്ടെങ്കിലും യുദ്ധത്തിന് നേതൃത്വം കൊടുക്കുന്നത് ജിങ് പിങ്ങിന്റെ വലം കൈയായ വാങ് യി തന്നെയാണ് എന്നാണ് പരക്കെയുള്ള ആക്ഷേപം.

ഗാൽവാൻ താഴ്വര പിടിച്ചെടുക്കാനും അനധികൃതമായി ഇന്ത്യൻ മണ്ണിൽ കെട്ടിടങ്ങൾ നിർമ്മിക്കാനും ചൈന തുടങ്ങിയിട്ട് വർഷങ്ങളായി എന്നാണ് നയതന്ത്ര വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത് .എന്നാൽ ഇപ്പോൾ കേരളത്തിന്റെ അത്ര തന്നെ വിസ്‌തീർണ്ണമുള്ള കരഭൂമി ഇന്ത്യയിൽ നിന്നും ചൈന അപഹരിച്ചിരിക്കുകയാണ് എന്നും ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു .ഇതിൽ ഏതു വിശ്വസിക്കണം ഏതു വിശ്വസികണ്ട എന്ന സംശയത്തിലാണ് ഇന്ത്യൻ ജനത .ഉത്തരാഖണ്ഡിലേക്കുള്ള നുഴഞ്ഞു കയറ്റത്തിനും ചൈന ഒരുങ്ങി എന്ന വാർത്ത വന്നതോടെ ഇനിയും കൂടുതൽ തോതിൽ ആയുധങ്ങൾ സജ്ജീകരിക്കാൻ തയ്യാറായി നിൽക്കുകയാണ് ഇന്ത്യൻകരസേന.

ഷാങ്ങ്ഹായ് സമ്മേളനത്തിൽ ചൈനയുടെ പ്രതിരോധ മന്ത്രിയുമായി നടത്തിയ ചർച്ചയിലും അതിനു ശേഷം ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യമന്ത്രിമാർ നടത്തിയ ചർച്ചയിലും സമാധാനത്തിനായുള്ള വിവിധ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ തീരുമാനമുണ്ടായെങ്കിലും അതെല്ലാം തന്നെ പാടെ മറന്നമട്ടാണ് ചൈനയ്ക്ക് .അതിനാൽ തന്നെ പ്രകോപനപരമായ അതിര്‍ത്തിയിലെ നിലപാടില്‍ ചൈനയ്ക്ക് വ്യക്തമായ മറുപടി ഇന്ത്യന്‍ സൈന്യം നല്‍കുകയും ചെയ്തിരുന്നു . ഇതിന്റെ ഭാഗമായി അത്യുഗ്ര പ്രഹര ശേഷിയുള്ള ബൊഫോഴ്‌സ് പീരങ്കികളാണ് ഇന്ത്യ ലഡാക്കില്‍ വിന്യസിച്ചിരിക്കുന്നത്. ഏത് സമയവും പ്രവര്‍ത്തിക്കാന്‍ സജ്ജമായ രീതിയിലാണ് കിഴക്കന്‍ ലഡാക്കില്‍ ബൊഫോഴ്‌സിനെ വിന്യസിച്ചിരിക്കുന്നത്.

1980കള്‍ മുതല്‍ ഇന്ത്യന്‍ സൈന്യത്തിന് കരുത്തേകുന്ന മൂര്‍ച്ഛയേറിയ ആയുധമാണ് ബൊഫോഴ്‌സ് പീരങ്കികള്‍. ലോ ആംഗിളിലും ഹൈ ആംഗിളിലും ഒരുപോലെ പ്രവര്‍ത്തിക്കുമെന്നതാണ് ബൊഫോഴ്‌സ് പീരങ്കികളുടെ പ്രത്യേകത. കാര്‍ഗില്‍ യുദ്ധവിജയത്തിലും ബൊഫോഴ്‌സ് പീരങ്കികളുടെ സാന്നിദ്ധ്യം നിര്‍ണായകമായിരുന്നു. പാക് ബങ്കറുകളും സൈനിക താവളങ്ങളും തകര്‍ത്തെറിഞ്ഞ ബൊഫോഴ്‌സ് ഉയര്‍ന്ന മലനിരകളില്‍ നിലയുറപ്പിച്ച പാക് പട്ടാളത്തിനും കനത്ത നാശനഷ്ടങ്ങളാണ് വരുത്തിയത്. അതിർത്തിയിൽ ഏതു നിമിഷവും ചൈനീസ് ലിബറേഷൻ ആർമിയുടെ പ്രകോപനം ഉണ്ടാകാമെന്നിരിക്കെ അതിര്‍ത്തിയിലേക്ക് ബൊഫോഴ്‌സ് പീരങ്കികള്‍ എത്തുമ്പോള്‍ ഇന്ത്യ ചൈനയ്ക്ക് നല്‍കുന്ന സന്ദേശം ശക്തമായ തിരിച്ചടിയുടേതായിരിക്കും .

ലഡാക്കില്‍ പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടാകുമ്പോള്‍ സൈന്യത്തിന് പ്രതികരിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്ന വസ്തുത ചൈനീസ് പട്ടാളം ഓര്‍ക്കുന്നതും നന്നായിരിക്കും എന്നത് വാങ് യ്ക്ക് ജയശങ്കർ നൽകിയ മറുപടി കൂടിയാണ്. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിക്കുമ്പോഴും രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും ചോദ്യം ചെയ്യപ്പെട്ടാല്‍ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്.എന്നാൽ കടന്നുകയറാൻ കച്ചകെട്ടുന്ന സമയത്തും പുതിയ നാടകീയ നീക്കമാണ് അവർ നടത്തുന്നത് .

ഗല്‍വാന്‍ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ ഭാഗത്ത് സംഭവിച്ചതിനേക്കാള്‍ വളരെ കുറച്ച് നാശനഷ്ടങ്ങള്‍ മാത്രമാണ് ചൈനീസ് ഭാഗത്ത് സംഭവിച്ചതെന്ന വാദവുമായി ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റര്‍ രംഗത്തെത്തിയിരിക്കുകയാണ് . ചൈനയ്ക്ക് ഇന്ത്യയേക്കാള്‍ കൂടുതല്‍ നാശനഷ്ടമുണ്ടായെന്ന പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ വാക്കുകള്‍ തള്ളിക്കൊണ്ടായിരുന്നു പരാമര്‍ശം. അതേസമയം തങ്ങളുടെ ഭാഗത്തും നഷ്ടങ്ങളുണ്ടായെന്ന് ചൈനീസ് മാദ്ധ്യമം തുറന്ന് സമ്മതിക്കുന്നുണ്ട്. ഇതാദ്യമായാണ് ചൈനയുടെ മുഖപത്രമായ ഗ്ലോബല്‍ ടൈംസില്‍ നിന്ന് തങ്ങളുടെ ഭാഗത്ത് നഷ്ടങ്ങളുണ്ടായെന്ന പരാമര്‍ശം വരുന്നത്. ഇതുവരെ ചൈനീസ് പക്ഷത്ത് യാതൊരു വിധ നഷ്ടങ്ങളും ഉണ്ടായിട്ടില്ലെന്നായിരുന്നു ചൈനീസ് വാദം.ഇത്തരത്തിലുള്ള സ്പഷ്ടമല്ലാത്ത സമ്മിശ്ര പ്രതികരണം അവരുടെ നിറംമാറ്റത്തിനെ തന്നെയാണ് സൂചിപ്പിക്കുന്നത് .ഏതുസമയത്തും കെണിയൊരുക്കി കാത്തിരിക്കുന്ന ചൈനീസ് പട്ടാളത്തെ പ്രതിരോധിക്കാൻ സദാ ജാഗരൂഗരാണ് ഇന്ത്യൻ കരസേന ഉദ്യോഗസ്ഥർ .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (11 minutes ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (26 minutes ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (33 minutes ago)

വിവരം ചോർത്തിയതാര്?  (4 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (4 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (4 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (5 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (5 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (6 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (6 hours ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.  (7 hours ago)

ശബരിമല യുവതി പ്രവേശനം... സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും  (7 hours ago)

വീണ്ടും സംഘര്‍ഷത്തിലേക്ക്... കീഴടങ്ങൽ പ്രതീക്ഷിക്കേണ്ടെന്ന് ഇറാൻ, ചർച്ചയിൽ പങ്കെടുത്തേക്കില്ല, ഒരുപാട് ബോംബുകൾ പൊട്ടും'; വെടിനിർത്തൽ തീരും മുൻപ് കരാറിൽ എത്താൻ ഇറാനെതിരെ ട്രംപിന്‍റെ കടുത്ത ഭീഷണി  (7 hours ago)

സ്കൂളിൽ ഹാൻഡ് ബോൾ പോസ്റ്റ് തലയിൽ വീണ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം...  (7 hours ago)

പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും തമിഴ്നാട്ടിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും...  (7 hours ago)

Malayali Vartha Recommends