രാജ്യത്ത് കോവിഡിന്റെ രണ്ടാംവരവില്‍ വ്യാപനത്തോതും സമ്പര്‍ക്കബാധിതരുടെ വര്‍ധനയും പല മടങ്ങു വര്‍ധിച്ചു

ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാംവരവില്‍ വ്യാപനത്തോതും സമ്പര്‍ക്കബാധിതരുടെ വര്‍ധനയും പല മടങ്ങു വര്‍ധിച്ചു. തെക്കന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവും രൂക്ഷം. ചികിത്സയില്‍ തുടരുന്നതും പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്നതുമായ കോവിഡ് ബാധിതരില്‍ 29.69% കേരളം ഉള്‍പ്പെടെ 5 സംസ്ഥാനങ്ങളിലാണ്. കര്‍ണാടകയിലും (1.03 ലക്ഷം പേര്‍) ആന്ധ്രപ്രദേശിലുമാണ് (88,197) കൂടുതല്‍.
താരതമ്യേന കേസുകള്‍ കുറവായിരുന്ന കേരളമടക്കം സംസ്ഥാനങ്ങളിലും പുതിയ കേസുകള്‍ വര്‍ധിച്ചതോടെയാണു കോവിഡിന്റെ രണ്ടാംവരവാണ് ഇപ്പോഴത്തേതെന്നു വിദഗ്ധര്‍ വിലയിരുത്തുന്നത്. ഡല്‍ഹി ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും കേസുകള്‍ കാര്യമായി വര്‍ധിക്കുകയും പിന്നീടു കുറയുകയും ചെയ്തിരുന്നു. ഇവിടങ്ങളില്‍ വ്യാപനം പരമാവധിയിലെത്തി കുറഞ്ഞെന്നു കരുതിയിരിക്കെയാണു വീണ്ടും ശക്തമായത്. 2 മാസത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനയാണു നിലവില്‍ ഡല്‍ഹിയില്‍
രാജ്യം കോവിഡ് പിടിയില്‍നിന്ന് ഉടന്‍ മോചിതമാകില്ലെന്ന സൂചനയാണ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ നല്‍കുന്നത്. ഇപ്പോഴത്തെ വ്യാപന തോത് പരിഗണിക്കുമ്പോള്‍, അടുത്ത വര്‍ഷം ആദ്യപാദത്തിലും ക്രമാനുഗത വര്‍ധനയുണ്ടാകാം. ശേഷമേ കുറയുന്നതിന്റെ (ഫ്‌ലാറ്റന്‍ ദ് കര്‍വ്) സാധ്യത കാണുന്നുള്ളൂവെന്നാണു ഗുലേറിയയുടെ വിലയിരുത്തല്‍. നിയന്ത്രണങ്ങള്‍ കൂടുതല്‍ ഉദാരമാക്കുന്ന 'അണ്‍ലോക് 4' കൂടി നടപ്പാകുന്നതോടെ വ്യാപനത്തോത് ഇനിയും ഉയരാം.
മഹാരാഷ്ട്ര, യുപി, ബിഹാര്‍, ബംഗാള്‍, തെലങ്കാന, ആന്ധ്ര, ഒഡീഷ, കേരളം എന്നിവിടങ്ങളിലെ ഗ്രാമീണ മേഖലകളില്‍ ശാന്തമായിരുന്ന പലയിടങ്ങളിലും ഓഗസ്റ്റ് മൂന്നാം വാരം മുതലാണ് കേസുകളില്‍ വന്‍ വര്‍ധനയുണ്ടായത്.
അടിസ്ഥാനസൗകര്യം ഒരുക്കാനും കോവിഡ് വ്യാപനം വൈകിപ്പിക്കാനും ലോക്ഡൗണ്‍ സഹായിച്ചെന്നു കേന്ദ്ര സര്‍ക്കാര്‍ വാദിക്കുമ്പോഴും പല സംസ്ഥാനങ്ങളിലും കാര്യങ്ങള്‍ പന്തിയല്ല. ഡോക്ടര്‍മാരുടെ കുറവ്, ഓക്‌സിജന്‍ സിലിണ്ടര്‍ ക്ഷാമം തുടങ്ങിയ പ്രശ്‌നങ്ങള്‍ പല സംസ്ഥാനങ്ങളിലുമുണ്ട്. ആശുപത്രികളില്‍ വേണ്ടത്ര കിടക്കകളുമില്ല.
https://www.facebook.com/Malayalivartha
























