Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോക്ഡൗണ്‍ ദുരന്തങ്ങളെ കുറിച്ച് ആദ്യമായി കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തല്‍ നടത്തി; ശ്രമിക് സ്‌പെഷ്യല്‍ ട്രെയിന്‍ യാത്രക്കിടെ 97കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു; സര്‍ക്കാരിന്റെ രേഖാമൂലമുള്ള മറുപടി പാര്‍ലമെന്റില്‍

20 SEPTEMBER 2020 04:00 PM IST
മലയാളി വാര്‍ത്ത

കേന്ദ്രസര്‍ക്കാരിന്റെ പെട്ടന്നു പ്രഖ്യാപിച്ച ലോക്ഡൗണിന്റെ ദുരന്തം ഫലം വളരെ വലുതായിരുന്നു. നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ക്കാണ് സ്വന്തം നാട്ടിലെത്തി ചേരാനുള്ള നിരക്കിനിടയില്‍ സ്വന്തം ജീവന്‍ തന്നെ നഷ്ടമായത്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ ഏറ്റവും വലിയ പിഴവുകളിലൊന്നാണ് പൊടുന്നനെ ലോക്ഡൗണ്‍ പ്രഖ്യാപനമെന്ന് സുപ്രിംകോടതി പോലും വിലയിരുത്തി. എന്നാല്‍ ഇത ആദ്യമായിയാണ് ലോക്ഡൗണ്‍ ദുരന്തിന്റെ എന്തെങ്കിലുമൊരു കണക്ക് പുറത്ത് വരുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് ശ്രമിക് സ്‌പെഷ്യല്‍ ട്രെയിന്‍ യാത്രക്കിടെ 97കുടിയേറ്റ തൊഴിലാളികള്‍ മരിച്ചിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍. റെയില്‍വെ മന്ത്രി പീയൂഷ് ഗോയല്‍ രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രെയിന്റെ ചോദ്യത്തിനാണ് മന്ത്രി രേഖാമൂലം മറുപടി നല്‍കിയിരിക്കുന്നത്.

ഓഗസ്റ്റ് 9വരെയുള്ള കാലയളവില്‍ ശ്രമിക് ട്രെയിന്‍ യാത്രക്കിടെ 97പേര്‍ മരിച്ചെന്ന് പൊലീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു എന്ന് മന്ത്രി പറഞ്ഞു. അസ്വാഭാവിക മരണങ്ങള്‍ക്ക് സിആര്‍പിസി സെക്ഷന്‍ 174 വകുപ്പ് ചേര്‍ത്ത് കേസെടുത്ത പൊലീസ്, തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി. 87പേരുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ഇതില്‍ 51പേര്‍ മരിച്ചത് ഹൃദയാഘാതം, മസ്തിഷ്‌ക രക്തസ്രവം, മുമ്പുണ്ടായിരുന്ന വിട്ടുമാറാത്ത രോഗങ്ങള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, കരള്‍ രോഗങ്ങള്‍ എന്നിവ കാരണമാണെന്നും മന്ത്രി വ്യക്തമാക്കി.

മാര്‍ച്ച് 25ന് ആരംഭിച്ച ലോക്ക്ഡൗണില്‍ എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവെന്നതിന് കൃത്യമായ വിവരങ്ങളിലെന്ന് തൊഴില്‍ മന്ത്രാലയം പാര്‍ലമെന്റില്‍ നല്‍കിയ മറുപടി വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ട്രെയിന്‍ യാത്രക്കിടെ മരിച്ച തൊഴിലാളികളുടെ വിവരം റെയില്‍വെ മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. മെയ് 1മുതലാണ് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ നാടുകളിലെത്തിക്കാനായി ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചത്. ഓഗസ്റ്റ് 31വരെ 4,621 ട്രെയിനുകളാണ് ഓടിച്ചത്. 6,31,9,000തൊഴിലാളികള്‍ ഇത് പ്രയോജനപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (18 minutes ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (52 minutes ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (1 hour ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (1 hour ago)

ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി  (2 hours ago)

  ഫിഫ ലോകകപ്പ് .... ഇരു ടീമുകളും വാശിയോടെ... ഒടുവിൽ ബോസ്നിയയ്‌ക്കെതിരെ ആതിഥേയരായ കാനഡയ്ക്ക് ആശ്വാസ സമനില  (2 hours ago)

തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...  (2 hours ago)

ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...  (3 hours ago)

പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ  (3 hours ago)

ഇഷ്ട വിഷയം പഠിക്കാന്‍ അനുവദിക്കാത്തതിന് പിതാവിനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തി വിദ്യാര്‍ഥി  (7 hours ago)

ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍  (7 hours ago)

കേരളത്തില്‍ ഭരണം മാറി, പക്ഷെ മറ്റൊന്നും മാറിയിട്ടില്ല: ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ആര്‍.ശ്രീലേഖ  (8 hours ago)

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സഞ്ചരിച്ച ട്രെയിനിനുനേരെ കല്ലേറ്  (8 hours ago)

Malayali Vartha Recommends