Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ബെംഗളൂരുവില്‍ ആറുവയസുകാരിയുടെ കൊലപാതകത്തില്‍ കൂട്ടുനിന്ന് അമ്മ

12 JUNE 2026 08:33 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു

ബെംഗളൂരുവില്‍ ആറുവയസ്സുകാരിയുടെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കേസില്‍ കുട്ടിയുടെ അമ്മയും അഭിഭാഷകയുമായ പ്രിയങ്ക പിയും കാമുകന്‍ മോഹന്‍ എം ജിയ്ക്കുമെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ആറുവയസുകാരിയായ വെണ്ണില മാര്‍ച്ച് മാസം 24നാണ് മരിച്ചത്. വെണ്ണിലയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ബിരിയാണിയും ഐസ്‌ക്രീമും കഴിച്ച് ഉറങ്ങാന്‍ കിടന്ന ആറുവയസുകാരി പിന്നീട് ഉണര്‍ന്നില്ല. രാവിലെ മകള്‍ ഉണരാത്തത് കണ്ട് നോക്കിയപ്പോഴാണ് മകളെ അനക്കമറ്റ നിലയില്‍ കണ്ട് പ്രിയങ്ക ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തിയപ്പോഴേയ്ക്കും കുട്ടി മരിച്ചിരുന്നു. ഭക്ഷ്യ വിഷബാധയെന്ന സംശയത്തില്‍ അസ്വഭാവിക മരണത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകള്‍ പ്രിയങ്കയുടെ മൊഴിക്ക് വിരുദ്ധമായതോടെയാണ് പ്രിയങ്കയുടെ ആദ്യ ഭര്‍ത്താവും കുട്ടിയുടെ അച്ഛനും ദുരൂഹതയാരോപിച്ചത്. പിന്നാലെ നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ പൊലീസ് നടത്തിയത്.

കുട്ടിയുടെ മരണത്തിന് മൂന്ന് മാസം മുന്‍പ് തന്നെ അമ്മയും കാമുകനും ചേര്‍ന്ന് ഒരു പുതിയ കുടുംബം ആരംഭിക്കുന്നതിനായി ഐ.വി.എഫ് ചികിത്സയ്ക്കായി ആശുപത്രി സന്ദര്‍ശിച്ചിരുന്നതായും അവിടെ പ്രിയങ്കയുടെ അണ്ഡത്തിന്റെ സാമ്പിള്‍ ശേഖരിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ പുതിയ കുടുംബം കെട്ടിപ്പടുക്കാനുള്ള പദ്ധതിയാണോ കുട്ടിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന കാര്യമാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. കുട്ടിയുടെ കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രിയങ്കയെ ഏഴു ദിവസത്തെ തിരച്ചിലിനൊടുവില്‍ ബെംഗളൂരുവില്‍ നിന്നും ഏകദേശം 220 കിലോമീറ്റര്‍ അകലെയുള്ള ഹാസന്‍ ജില്ലയിലെ സകലേശ്പൂരിലെ ഒരു ഫാം ഹൗസില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് അവര്‍ രണ്ടുതവണ താമസം മാറിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. പ്രിയങ്കയുമായി അകന്നു കഴിയുകയായിരുന്ന ഭര്‍ത്താവ് പ്രവീണ്‍ ജൂണ്‍ 4ന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഈ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. പരാതി ലഭിച്ചയുടന്‍ തന്നെ കാമുകനായ മോഹനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ചോദ്യം ചെയ്യലില്‍, കാറിനുള്ളില്‍ വെച്ച് കുട്ടിയെ മര്‍ദ്ദിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് മോഹന്‍ മൊഴി നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചര്‍മ്മത്തിന്റെ നിറത്തില്‍ പ്രിയങ്കയ്ക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നുവെന്നും, കുഞ്ഞിനോടുള്ള ഈ വെറുപ്പും കൊലപാതകത്തിന് ഒരു കാരണമായിട്ടുണ്ടാകാമെന്നുമാണ് പൊലീസ് നല്‍കുന്ന സൂചന. കേസിന്റെ പ്രാരംഭ ഘട്ടത്തില്‍ അന്വേഷണത്തില്‍ ചില വീഴ്ചകള്‍ സംഭവിച്ചതായി ബെംഗളൂരു പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ഈ വീഴ്ചകള്‍ക്ക് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ മാറ്റുകയും, മറ്റൊരു ഡിവിഷനില്‍ നിന്നുള്ള അസിസ്റ്റന്റ് കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന് കേസിന്റെ പുതിയ ചുമതല കൈമാറുകയും ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (17 minutes ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (1 hour ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (1 hour ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (1 hour ago)

ഓപ്പറേഷൻ തൂഫാൻ:  (1 hour ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (1 hour ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (2 hours ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (2 hours ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (2 hours ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (2 hours ago)

കേരള പൊലീസിന് 15,030 പിഴ  (3 hours ago)

ഇറാന്റെ കൂര ശിക്ഷ...  (3 hours ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (3 hours ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (4 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (5 hours ago)

Malayali Vartha Recommends