ഷാഹീന്‍ബാഗ് സമരങ്ങള്‍ക്കെതിരെ സുപ്രീംകോടതി; പൊതുസ്ഥലങ്ങളും റോഡുകളും അനിശ്ചിതമായി കൈവശം വയ്ക്കാനാകില്ലെന്ന് സുപ്രീം കോടതി; നിരീക്ഷണം ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ചിന്റെത്

ഷാഹിന്‍ബാഗ് സമരങ്ങള്‍ക്കെതിരെ സുപ്രീംകോടതി രംഗത്ത് വന്നു. പൊതുസ്ഥലങ്ങളും റോഡുകളും അനിശ്ചിതമായി കൈവശം വയ്ക്കാനാകില്ലെന്ന് സുപ്രീം കോടതി വിലയിരുത്തി. ഷഹീന്‍ബാഗിലെ പ്രതിഷേധത്തിന്റെ സമയത്ത് റോഡ് തടസ്സപ്പെടുത്തിയ വിഷയത്തിലെ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. പ്രതിഷേധങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ മാത്രമേ അനുവദിക്കാനാകൂയെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇത്തരം പ്രതിഷേധങ്ങള്‍ സ്വീകാര്യമല്ലെന്നും അധികാരികള്‍ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. ഇത്തരം പൊതുസ്ഥലങ്ങളില്‍ തടസമുണ്ടാകാതെ അധികൃതര്‍ സൂക്ഷിക്കണം. കോടതി വിധി വരുന്നതു വരെ ഭരണകൂടം കാത്തിരിക്കരുത്. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ച് നിരീക്ഷിച്ചു. പൊതുയോഗങ്ങള്‍ വിലക്കാന്‍ പാടില്ല. പക്ഷേ, അതു തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലായിരിക്കണം നടത്തേണ്ടത്. യാത്ര ചെയ്യാനുള്ള അവകാശം അനിശ്ചിതമായി വെട്ടിച്ചുരുക്കാനാകില്ല. കോടതി ഇടപെടല്‍ കാത്തിരിക്കാതെ ഭരണകൂടം ഇവ മാറ്റണം. പ്രതിഷേധിക്കാനുള്ള അവകാശത്തോടൊപ്പം തന്നെ യാത്ര ചെയ്യാനുള്ള അവകാശമുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു.
അഭിഭാഷകനായ അമിത് സാഹ്നിയാണ് വിഷയത്തില്‍ കോടതിയെ ഫെബ്രുവരിയില്‍ സമീപിച്ചത്. ഷഹീന്‍ബാഗ് കാളിന്ദീകുഞ്ച് മേഖലയിലെ റോഡ് തടസ്സപ്പെടുത്തിയത് നീക്കണമെന്നതാണ് ഹര്‍ജിയിലെ ആവശ്യം. ഷഹീന്‍ബാഗിലെ പ്രതിഷേധത്തില്‍ പങ്കെടുത്തു തിരിച്ചു വന്ന വഴി ഒരു കുരുന്ന് മരിച്ച വിഷയവും കോടതി പരിഗണനയ്‌ക്കെടുത്തിരുന്നു. നേരത്തെ സമരം ചെയ്യാനുള്ള അവകാശം പൗരന്മാര്‍ക്കുണ്ടെങ്കിലും സഞ്ചാര സ്വതന്ത്ര്യം തടസപ്പെടുത്താനാവില്ലെന്ന നിരീക്ഷവും കോടതി നടത്തിയിരുന്നു.
https://www.facebook.com/Malayalivartha























