ബിഹാര്‍ ബി.ജെ.പിയില്‍ പൊട്ടിത്തെറി; സംസ്ഥാന ഉപാധ്യക്ഷന്‍ പാര്‍ട്ടി വിട്ടു; നടപടി സീറ്റു നിഷേധിച്ചതില്‍ പ്രതിഷേധിച്ച്; ശക്തി വര്‍ധിപ്പിച്ച് എല്‍.ജെ.പി; ബി.ജെ.പി-ജെ.ഡി.യു സഖ്യം വേര്‍ക്കുന്നു; നേട്ടം കൊയ്യാന്‍ മഹാസഖ്യം

നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ എണ്ണി തുടങ്ങുന്നതിനിടെ ബീഹാറിലെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. ബിഹാറില്‍ ബി.ജെ.പിക്ക് തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ രാജേന്ദ്ര സിങ് എല്‍.ജെ.പിയില്‍ ചേര്‍ന്നു. എല്‍.ജെ.പി. അധ്യക്ഷന്‍ ചിരാഗ് പാസ്വാന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് രാജേന്ദ്ര സിങ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം വരുന്നതിന് മണിക്കൂറുകള്‍ മുന്‍പാണ് രാജേന്ദ്ര സിങ് എല്‍.ജെ.പിയിലെത്തിയത്.
ദിനാര മണ്ഡലത്തില്‍ ജെ.ഡി.(യു) സ്ഥാനാര്‍ഥിക്കെതിരെ രാജേന്ദ്ര സിങ്ങിനെ മത്സരിപ്പിക്കാനാണ് പാസ്വാന്റെ തീരുമാനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രി ജയ് കുമാര്‍ സിങ്ങാണ് ഇവിടുത്തെ ജെ.ഡി.(യു). സ്ഥാനാര്‍ഥി. ഇത് രണ്ടാംവട്ടമാണ് രാജേന്ദ്ര സിങ്ങും ജയ് കുമാര്‍ സിങ്ങും തമ്മില്‍ ഏറ്റുമുട്ടുന്നത്. 2015ല്‍ 2691 വോട്ടുകള്‍ക്കാണ് ജയ്കുമാര്‍ സിങ്ങിനോട് രാജേന്ദ്ര സിങ് പരാജയപ്പെട്ടത്.
അതേസമയം, ജെഡിയു നേതാവും ദുംറാവ് എംഎല്‍എയുമായ ദദന്‍ സിങ് യാദവ് എല്‍.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നും സൂചനകളുണ്ട്. എല്‍.ജെ.പി. വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് ഡോട്ട്‌കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതേ മണ്ഡലത്തില്‍ ജെ.ഡി.(യു)വിന്റെ അന്‍ജും ആരയ്‌ക്കെതിരെ ദദന്‍ മത്സരിക്കുമെന്നുമാണ് വിവരം. ചൊവ്വാഴ്ച സ്വതന്ത്രസ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ദദന്‍ പോയിരുന്നു. എന്നാല്‍ എല്‍.ജെ.പയിലേക്ക് ക്ഷണിച്ചുള്ള വിളിയെത്തിയതോടെ അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാതെ മടങ്ങുകയായിരുന്നു.
സീറ്റു ധാരണയാക്കതിനെ തുടര്‍ന്ന് നേരത്തെ എല്‍.ജെ.പി എന്‍.ഡി.എയില്‍ നിന്നും വിട്ട് ഒറ്റക്ക മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതോടെ എന്‍.ഡി.എയുടെയും ബി.ജെ.പിയുടെയും വോട്ടുകള്‍ വിഭജിക്കുമെന്ന കാര്യത്തില്‍ തീരുമാനമായി. ആര്‍.ജെ.ഡിയും കോണ്‍ഗ്രസും നേതൃത്വം നല്‍ക്കുന്ന മഹാസഖ്യത്തിനെ സംബന്ധിച്ച് ഇതു നല്ല വാര്‍ത്തയാണ്. എന്‍.ഡി.എക്കുള്ളിലെ പോര് തങ്ങളുടെ പാളയത്തിലെത്തുമെന്നും തങ്ങളുടെ വോട്ടു കൂടിയാകുമ്പോള്‍ സംസ്ഥാനത്തെ നിതീഷ് കുമാര്‍ യുഗത്തിന് സമാപനം കുറിച്ച് അധികാരത്തില്‍ എത്താമെന്ന കണക്കൂട്ടലിലാണ് മഹാസഖ്യം.
https://www.facebook.com/Malayalivartha























