Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

ഇന്ത്യൻ സാമ്പത്തിക രംഗം ഉണരുന്നു; ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഉത്പാദനം തുടങ്ങാന്‍ ആഗോള സ്ഥാപനങ്ങള്‍ ഉള്‍പ്പടെ 16 കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി, 15,000 രൂപയ്ക്കുമുകളിലുള്ള ഫോണുകളാകും നിര്‍മിക്കുക

07 OCTOBER 2020 06:13 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ സാമ്പത്തിക രംഗം ഉണരുന്നു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഉത്പാദനം തുടങ്ങാന്‍ ആഗോള സ്ഥാപനങ്ങള്‍ ഉള്‍പ്പടെ 16 കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. സാംസങ്, ഫോക്‌സ്‌കോണ്‍, ഹോന്‍ ഹായ്, റൈസിങ് സ്റ്റാര്‍, വിസ്‌ട്രോണ്‍, ലാവ, മൈക്രോമാക്‌സ്, പഡ്‌ഗെറ്റ് ഇലക്ട്രോണിക്‌സ്, യുടിഎല്‍ നിയോലിങ്ക്‌സ്, പെഗാട്രോണ്‍ തുടങ്ങിയ കമ്പനികള്‍ക്കാണ് ഇലക്ട്രോണിക്‌സ്, ഇന്‍ഫോര്‍മേഷന്‍, ടെക് നോളജി മന്ത്രാലയം അംഗീകാരം നല്‍കിയത്. ഉത്പാദനവുമായി ബന്ധിപ്പിച്ച ആനൂകൂല്യ പദ്ധതി(പിഎല്‍ഐ)യുടെ ഭാഗമായാണിത്. ഓഗസ്റ്റ് ഒന്നുവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ 20 കമ്പനികളാണ് അപേക്ഷ നല്‍കിയത്. ആഗോള കമ്പനികള്‍ 15,000 രൂപയ്ക്കുമുകളിലുള്ള ഫോണുകളാകും നിര്‍മിക്കുക.

എന്നാല്‍ രാജ്യത്തെ കമ്പനികള്‍ക്ക് ഇത് ബാധകമല്ല. സാംസങ്, ഫോക്‌സ്‌കോണ്‍, ഹോന്‍ ഹായ്, റൈസിങ് സ്റ്റാര്‍, വിസ്‌ട്രോണ്‍, പെഗാട്രോണ്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട വിദേശ കമ്പനികള്‍. ഇതില്‍ ഫോക്‌സ് കോണ്‍, ഹോന്‍ ഹായ്, വിസ്‌ട്രോണ്‍, പെഗാട്രോണ്‍ എന്നീ കമ്പനികള്‍ ആപ്പിളിനുവേണ്ടി ഐ ഫോണ്‍ നിര്‍മിക്കാന്‍ കരാര്‍ ലഭിച്ചവയാണ്. 16 കമ്പനികളും ചേര്‍ന്ന് അഞ്ചുവര്‍ഷംകൊണ്ട് 10.5 ലക്ഷം കോടിയിലേറെ ഉത്പാദനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കയറ്റുമതികൂടി പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പദ്ധതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നത്. മൊത്തം ഉത്പാദനത്തില്‍ 60ശതമാനവും കയറ്റുമതി ചെയ്യാനാണ് പദ്ധതി. കയറ്റുമതിയിലൂടെ പ്രതീക്ഷിക്കുന്ന മൊത്തംമൂല്യം 6.50 ലക്ഷം കോടി രൂപയാണ്. സ്വയം പര്യാപ്ത ഇന്ത്യയുടെ നിര്‍മാണത്തിന് ലക്ഷ്യം വെക്കുന്ന ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജ് ഘട്ടം ഘട്ടമായി പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍.

ആദ്യഘട്ടത്തിന്റെ ഭാഗമായി, പതിനഞ്ച് വ്യത്യസ്ത മേഖലകള്‍ക്കുള്ള പ്രഖ്യാപനങ്ങള്‍ മന്ത്രി ഇന്ന് നടത്തി. ഇന്നത്തെ പ്രഖ്യാപനങ്ങളില്‍ എം.എസ്.എം.ഇ.യ്ക്ക് ആറെണ്ണം, ഇ.പി.എഫ്.(എംപ്ലോയി പ്രോവിഡന്റ് ഫണ്ട്)നു രണ്ടെണ്ണം, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍(എന്‍.ബി.എഫ്.സി.)ക്ക് രണ്ടെണ്ണം, മ്യൂച്വല്‍ ഫണ്ട് ഇന്‍വെസ്റ്റ്മെന്റ്(എം.എഫ്.ഐ.)ന് ഒരെണ്ണം ഡിസ്‌കോമിനും മൂന്നെണ്ണം നികുതിയുമായി ബന്ധപ്പെട്ടതിനും ഒന്ന് കോണ്‍ട്രാക്ടര്‍മാര്‍ക്കും വേണ്ടിയുള്ളതാണ്. പാവപ്പെട്ടവരോടും കുടിയേറ്റ തൊഴിലാളികളോടും ഭിന്നശേഷിക്കാരോടും നമുക്ക് ഉത്തരവാദിത്തമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണം ഇന്ത്യയെ സ്വാശ്രയത്വത്തിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തെ തടയുന്നതിനായി രാജ്യം രണ്ടു മാസത്തോളം അടച്ചിടേണ്ടി വന്നതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 10 ശതമാനമാണ് മോദി പ്രപഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ എന്ന സാമ്പത്തിക പാക്കേജ്. എന്നാല്‍ ഇന്ത്യയുടെ 20 ലക്ഷം കോടി എന്നത് പാകിസ്താന്റെ വാര്‍ഷിക ജിഡിപിയുടെ 83% വരും.

ഡോളര്‍ കണക്കില്‍ നോക്കിയാല്‍ 26600 കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജാണ് മോദി പ്രഖ്യാപിച്ചത്. എന്നാല്‍ പാകിസ്താന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 32000 കോടി ഡോളര്‍ മാത്രമാണ്.പാകിസ്താന്റേതു മാത്രമല്ല ലോകബാങ്കിന്റെ കണകികള്‍ പ്രകാരം 149 രാജ്യങ്ങളുടെ വാര്‍ഷിക ജിഡിപിയേക്കാള്‍ കൂടുതലാണ് പ്രപധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ്. സ്വാശ്രയ ശീലമുള്ള രാജ്യമായി മാറാന്‍ ശക്തമായ പരിഷ്‌കരണങ്ങള്‍ ആവശ്യമായി വരുമെന്നാണ് പാക്കേജ് പ്രഖ്യാപിക്കുന്ന വേളയില്‍ മോദി വ്യക്തമാക്കിയത്. ഇതനുസരിച്ചുള്ള പ്രഖ്യാപനങ്ങള്‍ വരും ദിനങ്ങളില്‍ ഉണ്ടാകുമെന്ന സൂചനയാണ് മോദി നല്‍കിയിട്ടുള്ളത്.രണ്ടാംഘട്ട പാക്കേജ് കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍, വഴിയോര കച്ചവടക്കാര്‍,അതിഥി തൊഴിലാളികള്‍ തുടങ്ങി ഒമ്പത് മേഖലയ്ക്ക് പ്രധാന്യം നല്‍കിയാണെന്ന് മന്ത്രി വ്യക്തമാക്കി.കര്‍ഷകര്‍ക്ക് വേണ്ടി രണ്ട് പ്രഖ്യാപനങ്ങള്‍,അതിഥി തൊഴിലാളികള്‍ക്കായി മൂന്ന് പദ്ധതികള്‍, വഴിയോര കച്ചവടക്കാര്‍ക്കായി രണ്ട് പദ്ധതികള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും.

കോവിഡ് കാലത്ത് സാധരണക്കാര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ചെയ്ത സഹായങ്ങള്‍ വ്യക്തമാക്കിയ ധനമന്ത്രി, കര്‍ഷകര്‍ക്കും ഗ്രാമീണ മേഖയ്ക്കും കോവിഡ് കാലത്ത് പണലഭ്യത ഉറപ്പാക്കിയെന്ന് വിശദീകരിച്ചു. 4.22ലക്ഷം കോടി രൂപയുടെ വായ്പ കര്‍ഷകര്‍ക്ക് നല്‍കി. മൂന്നുമാസം മോറട്ടോറിയം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കി. ഗ്രാമീണ മേഖലയ്ക്ക് 86,000 കോടി നല്‍കി. മൂന്നുകോടി കര്‍ഷകര്‍ക്ക് പലിശ കുറഞ്ഞ വായ്പ ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു. അതിഥി തൊഴിലാളികളെ സംരക്ഷിക്കാന്‍ 11,000 കോടി അനുവദിച്ചു. ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കി. സ്വയം സഹായ സംഘങ്ങള്‍ക്കായി പൈസ പോര്‍ട്ടല്‍ വഴി പണം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി. എല്ലാവര്‍ക്കും മിനിമം വേതനം ലഭിക്കാനായി നിയമഭേദഗതി കൊണ്ടുവരും. കൂലിയിലെ പ്രാദേശിക അസന്തുലിതാവസ്ഥ അവസാനിപ്പിക്കും. ദേശീയ അടിസ്ഥാന വേതനം എന്ന സങ്കല്‍പ്പം പൂര്‍ത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (50 minutes ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (2 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (2 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (2 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (3 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (3 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (3 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (5 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (5 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (5 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (6 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (6 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (6 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (6 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (7 hours ago)

Malayali Vartha Recommends