ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍... ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്, സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇന്ന് ഹാജരാവുക, പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി ഹാജരാകും

ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ ഇന്ന് വാദം കേള്‍ക്കല്‍ തുടങ്ങാനാണ് സാധ്യത. സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇന്ന് ഹാജരാവുക. പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി ഹാജരാകും. പിണറായി വിജയന്‍, കെ.മോഹന്‍ ചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി കേസില്‍ നിന്ന് കുറ്റവിമുക്തരാക്കിയിരുന്നു.
അതേസമയം കസ്തൂരി രങ്ക അയ്യര്‍, ആര്‍ ശിവദാസന്‍, കെ ജി രാജശേഖരന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു.അതേസമയം ഹൈക്കോടതി വിധി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി പ്രതിപട്ടികയില്‍ തുടരുന്ന കസ്തൂരി രങ്കഅയ്യര്‍ ഉള്‍പ്പടെ മൂന്ന് ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജികളും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
"
https://www.facebook.com/Malayalivartha























