ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് ട്രക്കില്‍ നിന്ന് കണ്ടെയ്നര്‍ വീണ് രണ്ടു സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് ട്രക്കില്‍ നിന്ന് കണ്ടെയ്നര്‍ വീണ് രണ്ടു സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹി ലജ്പത് നഗറിലാണ് അപകടനം നടന്നത്. അങ്കിത് മല്‍ഹോത്ര (35), രഞ്ജന്‍ കല്‍റ (38) എന്നിവരാണ് മരിച്ചത്. കൊല്‍ക്കത്തയിലേക്ക് പോകുന്നതിനായി ഡല്‍ഹി വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം നടന്നത്. ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ ഉടമയാണ് അങ്കിത്. കഴിഞ്ഞ ഏഴുവര്‍ഷമായി അങ്കിതിനൊപ്പം പ്രവര്‍ത്തിച്ചുവരികയാണ് രഞ്ജന്‍ കല്‍റ.
27 ടണ്‍ അരിയുമായി തുഗ്ലഖാബാദിലേക്ക് പോകുകയായിരുന്ന ട്രക്കില്‍ നിന്നാണ് കണ്ടെയ്നര്‍ കാറിലേക്ക് പതിച്ചത്. അപകടത്തിന്റെ ആഘാതത്തില്‍ കാര്‍ ചതഞ്ഞരഞ്ഞു, ഉള്ളിലുണ്ടായിരുന്ന രണ്ടു പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തെ തുടര്‍ന്ന് ഓടിരക്ഷപ്പെട്ട ട്രക്ക് ഡ്രൈവറെ പിന്നീട് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha























