റിപ്പോര്‍ട്ടുകള്‍ എവിടെ... വെബാസൈറ്റ് നിന്നും രേഖകള്‍ മാറ്റി പ്രതിരോധ മന്ത്രാലയം; മാറ്റിയത് 2017 മുതലുള്ള പ്രതിമാല റിപ്പോര്‍ട്ടുകള്‍; ചൈനീസ് കടന്നുകയറ്റം പ്രതിവാദിക്കുന്ന റിപ്പോര്‍ട്ടുകള്‍; ദുരുഹത മാറ്റാതെ പ്രതിരോധ മന്ത്രാലയം; ആരോപണവുമായി പ്രതിപക്ഷം

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ എന്തു നടന്നുവെന്ന കാര്യം സംബന്ധിച്ച് പാര്‍ലമെന്റിന് പോലും വ്യക്തമായ മറുപടി കേന്ദ്ര സര്‍ക്കാര്‍ നല്‍കിട്ടില്ല. ഇന്ത്യന്‍ ഭൂമി ചൈന കൈവശ്യപ്പെടുത്തിയെന്ന് രാഹുല്‍ഗാന്ധി ആരോപിക്കുമ്പോള്‍ അങ്ങനെ സംഭവിച്ചിട്ടില്ലയെന്ന് പറയുന്നതല്ലാതെ ഇതുവരെ ഇതിനെ സാധുകരിക്കാന്‍ തെളിവോ എന്തങ്കിലും റിപ്പോര്‍ട്ടോ പ്രതിരോധമന്ത്രിലയം നല്‍കിട്ടില്ല. ഇതിനിടെയാണ് അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റമുള്‍പ്പെടെ 2017 മുതലുള്ള എല്ലാ പ്രതിമാസ റിപ്പോര്‍ട്ടുകളും വെബ്‌സൈറ്റില്‍നിന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം നീക്കം ചെയ്തത്. എന്നാല്‍ പഴയ റിപ്പോര്‍ട്ടുകള്‍ അധികം താമസിയാതെ ഒക്ടാേബറില്‍ തന്നെ വെബ്‌സൈറ്റില്‍ വരുമെന്ന് മന്ത്രാലയം അറിയിച്ചതായും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് ജൂണിലെ പ്രതിമാസ റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയം ഓഗസ്റ്റില്‍ നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് 2017 മുതലുള്ള എല്ലാ റിപ്പോര്‍ട്ടുകളും നീക്കിയിരിക്കുന്നത്. 2017ലെ ദോക്ലാം പ്രതിസന്ധിയുടെ കാലത്തെ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയാണ് ഇപ്പോള്‍ പ്രതിരോധമന്ത്രാലയം വെബ്‌സൈറ്റില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നത്. എന്നാല്‍ മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് കൂടുതല്‍ സമഗ്രമായ റിപ്പോര്‍ട്ട് ലഭ്യമാക്കാനാണു ലക്ഷ്യമിടുന്നതെന്നാണ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ചൈനീസ് കടന്നുകയറ്റം വിവാദമായതിനു പിന്നാലെ ഇതേക്കുറിച്ചു പ്രതിപാദിക്കുന്ന ജൂണിലെ റിപ്പോര്‍ട്ട് ഓഗസ്റ്റില്‍ നീക്കം ചെയ്തിരുന്നു . 'യഥാര്‍ഥ നിയന്ത്രണ രേഖയിലും പ്രത്യേകിച്ച് ഗാല്‍വന്‍ താഴ്വരയിലും മേയ് 5 മുതല്‍ ചൈനീസ് കടന്നുകയറ്റം രൂക്ഷമാണ്' മേയ് 17, 18 തീയതികളില്‍ കുഗ്രാങ് നല, ഗോഗ്ര, പാംഗോങ് തടാകത്തിന്റെ വടക്കന്‍ തീരം എന്നിവിടങ്ങളിലും ചൈന നിലയുറപ്പിച്ചെന്ന് തുടങ്ങിയ പല കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ചൈനീസ് സൈന്യം ഇന്ത്യന്‍ മണ്ണില്‍ കടന്നുകയറി നിലയുറപ്പിച്ചിരിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് രാഹുല്‍ ഗാന്ധി അതിശക്തമായ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് കടന്നുകയറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നീക്കിയത്
തന്റെ പ്രതിച്ഛായ സംരക്ഷിക്കുന്നതിനായി ഭാരത മാതാവിന്റെ 1200 ചതുരശ്ര കിലോമീറ്റര്‍ ഭൂമി മോദി ചൈനയ്ക്ക് നല്‍കി. യുപിഎ ആയിരുന്നു കേന്ദ്രത്തില്‍ അധികാരത്തിലുള്ളതെങ്കില്‍ അയല്‍ രാജ്യത്തിന് ഇന്ത്യയുടെ നേര്‍ക്ക് ദുഷ്ടലാക്കോടെ ഒന്നു നോക്കാന്‍ പോലും സാധിക്കുമായിരുന്നില്ലെന്ന് രാഹുല്‍ ആരോപിച്ചിരുന്നു. യുപിഎ ആയിരുന്നു അധികാരത്തിലെങ്കില്‍ 15 മിനിറ്റുകൊണ്ട് ചൈനയെ ഇന്ത്യയുടെ മണ്ണില്‍നിന്ന് പറിച്ചെറിയുമായിരുന്നു എന്നാണ് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പറഞ്ഞത്.
https://www.facebook.com/Malayalivartha























