എല്ലാം അറിയാം പക്ഷേ വിജയ്മല്യയെ കുറിച്ച് ഒന്നും അറിയില്ല; കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ശിവസേന; കോടതി ആവശ്യപ്പെട്ടിട്ടും കേന്ദ്രം മറുപടി നല്‍കാന്‍ തയ്യാറല്ല; കോടതി മുന്‍പാകെ മല്യ എന്നു ഹാജരാകുമെന്ന് നവംബര്‍ രണ്ടിന് അറിയിക്കണമെന്ന് കോടതി

വിജയ് മല്യയെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ രഹസ്യമായ 'നാടുകടത്തല്‍' നടപടികള്‍ നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അത്തരം ചര്‍ച്ചകളുടെ ഭാഗമല്ലാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും കേന്ദ്രം സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിനിപിന്നാലെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ശിവസേന രംഗത്ത്. സാമ്പത്തിക കുറ്റകൃത്യങ്ങളെ തുടര്‍ന്നു ഇന്ത്യയില്‍നിന്നു മുങ്ങിയ വിവാദ വ്യവസായിയാണ് വിജയ് മല്യയ. 'നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ബോളിവുഡിന്റെ ലഹരി ബന്ധങ്ങളും ഹത്രസ് സംഭവത്തിലെ ഗൂഡാലോചനയും കേന്ദ്ര സര്‍ക്കാരിന് അറിയാം. എന്നാല്‍ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് കടന്നുകളഞ്ഞ വിജയ് മല്യയെക്കുറിച്ച് ഒന്നുമറിയില്ല''പാര്‍ട്ടി മുഖപത്രമായ 'സാമ്‌ന'യുടെ മുഖപ്രസംഗത്തില്‍ ശിവസേന പരിഹസിച്ചു.
പ്രതിപക്ഷം എന്തെങ്കിലും വിവരം ആവശ്യപ്പെടുമ്പോഴും വിവരമൊന്നും ലഭ്യമല്ലെന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ് സര്‍ക്കാര്‍. കോടതി ആവശ്യപ്പെട്ടാലും തങ്ങള്‍ക്കും ഒന്നുമറിയില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ പറയും. എത്ര തവണ, എത്ര കേസിലാണ് സര്‍ക്കാര്‍ തങ്ങള്‍ക്കൊന്നും അറിയില്ല എന്ന് പറയാന്‍ പോകുന്നത് മുഖപ്രസംഗത്തില്‍ ചോദിച്ചു.
യുകെയില്‍ നടക്കുന്ന നിയമനടപടികളുടെ രഹസ്യസ്വഭാവം കാരണം അതു പൂര്‍ത്തിയാകുന്നതു വരെ വിജയ് മല്യയെ ഇന്ത്യയില്‍ എത്തിക്കാനാവില്ലെന്ന് തിങ്കളാഴ്ചയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. യുകെയില്‍ നടക്കുന്ന നിയമനടപടികളില്‍ ഇന്ത്യ കക്ഷിയല്ലെന്നും ചൂണ്ടിക്കാട്ടി. എന്താണ് രഹസ്യനീക്കമെന്ന് മല്യയുടെ അഭിഭാഷകനോട് ജസ്റ്റിസുമാരായ യു.യു. ലളിതും അശോക് ഭൂഷണും ആരാഞ്ഞപ്പോള്‍ തനിക്ക് അതേക്കുറിച്ച് അറിവില്ലെന്നു പറഞ്ഞ് അദ്ദേഹം കൈമലര്‍ത്തി. കോടതി മുന്‍പാകെ മല്യ എന്നു ഹാജരാകുമെന്ന് നവംബര്‍ രണ്ടിന് അറിയിക്കണമെന്നു കോടതി നിര്‍ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha























