അടിയന്തരാവസ്ഥ കാലത്ത് സ്വേച്ഛാധി പത്യത്തെയും ചൂഷണത്തെയും ശക്തമായി പ്രതിരോധിച്ച നേതാവ്; പ്രധാനമന്ത്രി

കേന്ദ്ര ഭക്ഷ്യമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാം വിലാസ് പാസ്വാന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം പാസ്വാന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചത്.
“നിശ്ചദാര്‍ഢ്യം കൊണ്ടും കഠിനാധ്വാനത്താലും രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വന്ന നേതാവാണ് രാം വിലാസ് പാസ്വാന്‍. അടിയന്തരാവസ്ഥ കാലത്ത് സ്വേച്ഛാധി പത്യത്തെയും ചൂഷണത്തെയും അദ്ദേഹം ശക്തമായി പ്രതിരോധിച്ചു. വിവിധ മേഖലകളില്‍ ശ്വാശ്വത സംഭാവനകള്‍ നല്‍കിയ മികച്ച മന്ത്രിയും, പാര്‍ലമെന്റേറിയനുമാണ് അദ്ദേഹം”. എന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha























