റിപ്പോ നിരക്ക് നാലുശതമാനത്തില്‍ തുടരും...പണപ്പെരുപ്പം ഉയര്‍ന്നതോതില്‍ തുടരുന്നതിനാല്‍ നിരക്കുകളില്‍ ഇത്തവണ മാറ്റംവരുത്തേണ്ടെന്ന് ആര്‍.ബി.ഐയുടെ പണവായ്പാവലോകന യോഗം തീരുമാനിച്ചു

പണപ്പെരുപ്പം ഉയര്‍ന്നതോതില്‍ തുടരുന്നതിനാല്‍ നിരക്കുകളില്‍ ഇത്തവണ മാറ്റംവരുത്തേണ്ടെന്ന് ആര്‍.ബി.ഐയുടെ പണവായ്പാവലോകന യോഗം തീരുമാനിച്ചു. ഇതോടെ റിപ്പോ നിരക്ക് നാലുശതമാനത്തില്‍ തുടരും. മൂന്ന് പുതിയ സ്വതന്ത്രാംഗങ്ങള്‍ ചുമതലയേറ്റശേഷംനടന്ന ആദ്യയോഗത്തിലാണ് തീരുമാനം. അംഗങ്ങളെല്ലാവരും നിരക്ക് നാലുശതമാനത്തില്‍ നിലനിര്‍ത്തുന്നതിന് അനുകൂലമായാണ് വോട്ടുചെയ്തത്. ഓഗസ്റ്റില്‍ 6.69ശതമാനമായിരുന്നു പണപ്പെരുപ്പം.
കോവിഡ് വ്യാപനത്തെതുടര്‍ന്ന് വിതരണശൃംഖലയില്‍ തടസ്സമുള്ളതിനാല്‍ വരുംമാസങ്ങളിലും വിലക്കയറ്റംകൂടാനാണ് സാധ്യതയെന്ന് യോഗം വിലയിരുത്തി. അതേസമയം 2021ഓടെ പണപ്പെരുപ്പ നിരക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
"
https://www.facebook.com/Malayalivartha























