Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

ദലിത്-മറാഠ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മലയാളിയായ ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു

09 OCTOBER 2020 01:40 PM IST
മലയാളി വാര്‍ത്ത

2018 ജനുവരിയില്‍ മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവില്‍ ഉണ്ടായ ദലിത്-മറാഠ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മലയാളിയായ സാമൂഹികപ്രവര്‍ത്തകനും ജെസ്യൂട്ട് സഭാ വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ വീട്ടില്‍നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

മലയാളിയായ സ്വാമി കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി ആദിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണ്. ഭീമ കൊറേഗാവ് കേസില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ സ്വാമി നിഷേധിച്ചിരുന്നു.ഡല്‍ഹിയില്‍നിന്നെത്തിയ എന്‍ഐഎ സംഘം അദ്ദേഹത്തിന്റെ വീട്ടില്‍ 20 മിനിട്ട് തങ്ങിയതിനു ശേഷമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്.

ആദിവാസികളുടെ അവകാശങ്ങള്‍ക്കായി ജീവിതകാലം മുഴുവന്‍ പോരാടിയ വ്യക്തിയാണ് സ്റ്റാന്‍ സ്വാമിയെന്ന് പ്രമുഖ ചരിത്രകാരനായ രാമചന്ദ്ര ഗുഹ പറഞ്ഞു. അതുകൊണ്ടാണ് അത്തരക്കാരെ നിശബ്ദരാക്കാനും അടിച്ചമര്‍ത്താനും മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആദിവാസികളുടെ ജീവിതത്തെക്കാള്‍ മൈനിങ് കമ്പനികള്‍ക്കു ലാഭം ഉറപ്പാക്കുന്നതിലാണ് ഈ ഭരണകൂടത്തിന്റെ താല്‍പര്യമെന്നും രാമചന്ദ്ര ഗുഹ കുറ്റപ്പെടുത്തി.സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തതിനെതിരെ വ്യാപകമായ പ്രതിഷേധമാണുയരുന്നത്.

ഫാ. സ്റ്റാന്‍ സ്വാമി നിരോധിക്കപ്പെട്ട സിപിഐ മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ അംഗവും സജീവ പ്രവര്‍ത്തകനുമാണെന്നാണ് എന്‍ഐഎ പറയുന്നത്. ഇതിനായി അദ്ദേഹത്തിനു ഫണ്ട് ലഭിക്കുന്നുണ്ടെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു. സ്വാമിയുടെ വീട്ടില്‍നിന്ന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തതായും കേസിലെ പല പ്രതികളുമായും ഇദ്ദേഹം ബന്ധപ്പെട്ടിരുന്നുവെന്നും എന്‍ഐഎ അധികൃതര്‍ പറഞ്ഞു.

ഒക്ടോബര്‍ ആറിന് പുറത്തുവിട്ട വിഡിയോയില്‍ സ്വാമി പറഞ്ഞു, 'എന്നെ 15 മണിക്കൂര്‍ ചോദ്യം ചെയ്തു. എന്‍ഐഎയുടെ മുംബൈ ഓഫിസിലേക്കു പോകാനാണ് ആവശ്യപ്പെടുന്നത്. ഞാന്‍ നിരസിച്ചു. 83 വയസുണ്ട്. പല ആരോഗ്യപ്രശ്നങ്ങളും അലട്ടുന്നുണ്ട്. കോവിഡ് ബാധിതനാകാനും ആഗ്രഹിക്കുന്നില്ല. ഭീമ കൊറേഗാവില്‍ ഉണ്ടായിരുന്നില്ലതാനും.'- എന്‍ഐഎയ്ക്ക് ചോദ്യം ചെയ്യണമെങ്കില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ആകാമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

നിരവധി സാമൂഹികപ്രവര്‍ത്തകരെയും അഭിഭാഷകരെയുംഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ജയിലില്‍ അടച്ചിരുന്നു. ഇവര്‍ വിചാരണ കാത്തു കഴിയുകയാണ്. കേസില്‍ കസ്റ്റഡിയിലാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണു സ്റ്റാന്‍ സ്വാമി. മുമ്പ് നിരവധി തവണ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (2 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (4 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (4 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (4 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (4 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (4 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (4 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (6 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (7 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (7 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (8 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (8 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (8 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (8 hours ago)

Malayali Vartha Recommends