കുഞ്ഞനുജത്തിയെ ആക്രമിക്കാന്‍ തുനിഞ്ഞവന് കിടിലന്‍ പണികൊടുത്ത് പ്രിയപ്പെട്ട ചേച്ചി

ആന്ധ്രയില്‍ കുഞ്ഞനുജത്തിയെ ആക്രമിക്കാന്‍ തുനിഞ്ഞവന്റെ കൈ അരിഞ്ഞെടുത്ത് 15കാരിയുടെ പ്രതിരോധം. ചിറ്റൂര്‍ ജില്ലയിലെ തിരുമലരെടിപ്പള്ളി ഗ്രാമത്തിലാണ് സംഭവം. നാല്‍ക്കാലികള്‍ക്കുള്ള തീറ്റക്കായി വനമേഖലയിലെത്തിയതായിരുന്നു ഇരുവരും. ഇവരെ പിന്തുടര്‍ന്ന ശങ്കരപ്പ എന്നയാള്‍ കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. അനുജത്തിയുടെ അലറിക്കരച്ചില്‍ കേട്ട് ഓടിയെത്തിയ പെണ്‍കുട്ടി അയാളെ താക്കീത് ചെയ്തു. എന്നാല്‍, ഇത് അവഗണിച്ച് ആക്രമണം തുടരവെ കൈയിലുള്ള അരിവാളുകൊണ്ട് കൈത്തണ്ടക്ക് വെട്ടുകയായിരുന്നു. തുടര്‍ന്നാണ് കുട്ടി ഇയാളുടെ പിടിയില്‍നിന്ന് മുക്തയായത്. അടുത്ത ആക്രമണം ഭയന്ന ശങ്കരപ്പ അവിടെനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം ഇരുവരും രാമസുന്ദരം പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. ശങ്കരപ്പയെ അറസ്റ്റ് ചെയ്ത പൊലീസ് ഇയാളെ ആശുപത്രിയിലാക്കി. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
https://www.facebook.com/Malayalivartha























