പസ്വാന്റെ വകുപ്പുകള്‍ പിയൂഷ് ഗോയലിന്; രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചു

കേന്ദ്ര മന്ത്രി രാം വിലാസ് പസ്വാന്റെ മരണത്തെത്തുടര്‍ന്ന് അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ റയില്‍വേ മന്ത്രി പിയൂഷ് ഗോയലിനു നല്‍കികൊണ്ട് രാഷ്ട്രപതി രാം നാഥ് കോവിന്ദ് വിജ്ഞാപനം പുറപ്പെടുവിച്ചു.
ഭക്ഷ്യ, പൊതുവിതരണം, ഉപഭോക്തൃകാര്യം വകുപ്പുകളാണ് റാംവിലാസ് പാസ്വാന് കൈകാര്യം ചെയ്തിരുന്നത്. അധിക ചുമതലയായാണ് പിയൂഷ് ഗോയലിന് ഈ വകുപ്പുകള്‍ നല്‍കിയിട്ടുള്ളത്. നേരത്തെ കേന്ദ്രമന്ത്രിസഭ യോഗം ചേര്‍ന്ന് റാംവിലാസ് പാസ്വാന് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha























