വായ്പ വിതരണം കൂട്ടാനും പലിശ കുറഞ്ഞതോതില്‍ നിലനിര്‍ത്താനും വഴിയൊരുക്കുന്ന നയവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ വിതരണം കൂട്ടാനും പലിശ കുറഞ്ഞതോതില്‍ നിലനിര്‍ത്താനും വഴിയൊരുക്കുന്ന നയവുമായിരംഗത്ത്. വിപണിയില്‍ പണലഭ്യത കൂട്ടുന്ന ഈ നടപടികള്‍ അടിസ്ഥാന പലിശ നിരക്കായ 'റീപ്പോ' കുറയ്ക്കാതെയാണ്.
2022 മാര്‍ച്ച് 31-വരെ നല്‍കുന്ന ഭവന വായ്പകളുടെ പലിശനിരക്ക് ഇനിയും താഴാന്‍ സാഹചര്യമൊരുക്കി, ബാങ്കുകളുടെ കരുതല്‍ ധന നീക്കിയിരിപ്പു (റിസ്‌ക് വെയ്‌റ്റേജ്) വ്യവസ്ഥ പരിഷ്‌കരിച്ചു. മുന്‍ഗണനാ മേഖലകളില്‍ ബാങ്കുകളുമായിച്ചേര്‍ന്ന് വായ്പ നല്‍കുന്നതിന് ഹൗസിങ് മേഖലയിലേതുള്‍പ്പെടെ എല്ലാ ബാങ്കിങ് ഇതര ധനകാര്യ കമ്പനികള്‍ക്കും (എന്‍ബിഎഫ്‌സി) അനുമതി. ഇതും ഭവനവായ്പാ രംഗത്തും റിയല്‍ എസ്റ്റേറ്റ് രംഗത്തും ഉണര്‍വുണ്ടാക്കും.
പുതിയ വായ്പ എടുക്കുന്നവര്‍ക്കും നിലവിലെ വായ്പ പുതുക്കുന്നവര്‍ക്കും കൂടുതല്‍ തുക ലഭിക്കുന്ന രീതിയില്‍ ചെറുകിട സംരംഭ, വ്യക്തിഗത വായ്പകളുടെ പരിധി 5 ലക്ഷത്തില്‍ നിന്ന് 7.5 ലക്ഷം രൂപയാക്കി. 50 കോടി വരെ വാര്‍ഷിക വിറ്റുവരവുള്ളവയാണ് ചെറുകിട ബിസിനസ് സംരംഭങ്ങള്‍.
വ്യവസായ വായ്പ വിതരണം കൂട്ടാന്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ തുക, കുറഞ്ഞ പലിശ നിരക്കില്‍ ലഭ്യമാക്കും.
ഇതിനായി റീപ്പോ നിരക്കില്‍ 3 വര്‍ഷം വരെ കാലാവധിയുള്ള വായ്പയെടുക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കി. കമ്പനികളുടെ പലയിനം കടപ്പത്രങ്ങള്‍ വാങ്ങാന്‍ ബാങ്കുകള്‍ക്ക് സാധിക്കും. 2021 മാര്‍ച്ച് 31 വരെ ഈ പദ്ധതിയിലേക്ക് ഒരു ലക്ഷം കോടി രൂപയാണ് നീക്കിവയ്ക്കുന്നത്.
ഡിസംബര്‍ മുതല്‍, വന്‍കിട പണമിടപാടുകള്‍ സുഗമമാക്കാന്‍ റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്) പേയ്‌മെന്റ് സംവിധാനം വര്‍ഷത്തില്‍ എല്ലാ ദിവസവും, 24 മണിക്കൂറും പ്രവര്‍ത്തിക്കും.
https://www.facebook.com/Malayalivartha























