'സ്വമിത്വ' (ഭൂവുടമാവകാശം) പദ്ധതിക്ക് നാളെ തുടക്കം, ഗാമങ്ങളി ല്‍ ഭൂമി കൃത്യമായി നിര്‍ണയിച്ച് ഉടമകള്‍ക്ക് സ്വത്തുടമസ്ഥതാ കാര്‍ഡ് നല്‍കും

ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ 763 ഗ്രാമങ്ങളില്‍ ഭൂമി കൃത്യമായി നിര്‍ണയിച്ച് ഉടമകള്‍ക്ക് സ്വത്തുടമസ്ഥതാ കാര്‍ഡ് നല്‍കുന്ന 'സ്വമിത്വ' (ഭൂവുടമാവകാശം) പദ്ധതിക്ക് നാളെ തുടക്കമാകും. കാര്‍ഡുകളുടെ വിതരണം പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോയോഗത്തില്‍ നിര്‍വഹിക്കും. വായ്പയെടുക്കാനും മറ്റു സാമ്പത്തികാവശ്യങ്ങള്‍ക്കും ഈ കാര്‍ഡ് ഉപയോഗിക്കാം.
ഓരോരുത്തരുടെയും കൈവശമുള്ള ഭൂമി എത്രയെന്ന് ഏതു വകുപ്പിനും എളുപ്പത്തില്‍ കണ്ടെത്താനാനും. ഭൂനികുതി നിര്‍ണയം, തര്‍ക്കപരിഹാരം തുടങ്ങിയവയ്ക്കും സഹായകമാകും.
ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് പൈലറ്റ് പദ്ധതി. രാജ്യത്തെ എല്ലാ വില്ലേജുകളിലും 4 വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം.
സ്ഥലത്തിന്റെ അതിര് ഡ്രോണ്‍ ഉപയോഗിച്ച് കണ്ടെത്തി ജിയോ മാപ്പിങ് നടത്തി രേഖകള്‍ ഡിജിറ്റലാക്കി കാര്‍ഡില്‍ നല്‍കുകയാണു ചെയ്യുന്നത്.
https://www.facebook.com/Malayalivartha























